മകനേയും കൂട്ടി വീടുവിട്ട യുവതി തിരിച്ചെത്തി; നാടകീയ രംഗങ്ങള്‍ക്ക് ശേഷം സഹോദരീ ഭര്‍ത്താവിനൊപ്പം പോയി
Aug 1, 2015, 14:00 IST
പെരിയ: (www.kasargodvartha.com 01/08/2015) കുണിയയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവതി മകനെയും കൊണ്ട് പോലീസില്‍ ഹാജരായി. കുണിയയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ കുടക് മടിക്കേരി സിദ്ദാപുരം ഗദ്ദളത്തെ റുഖിയയാണ് (31), മകന്‍ ആറ് വയസുകാരനായ മുഹമ്മദ് ബിഷ്‌റുദ്ദീനെയും കൂട്ടി വെള്ളിയാഴ്ച ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്.
ഇവരെ പിന്നീട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. റുഖിയയും മകനും റുഖിയയുടെ സഹോദരി ഭര്‍ത്താവ് മലപ്പുറം ജില്ലയിലെ അരീക്കോട് വെറ്റിലപ്പാറ സ്വദേശി മുജീബിനോടൊപ്പം പോയി. റുഖിയ മുജീബുമായി ഏറെ അടുപ്പത്തിലായിരുന്നു. റുഖിയയുടെ ഭര്‍ത്താവ് ഷറഫുദ്ദീന് പത്തനംതിട്ടയിലെ വെള്ളിക്കുളത്ത് ആശാരിപ്പണിയാണ്.
ഇക്കഴിഞ്ഞ പെരുന്നാളിന് ഷറഫുദ്ദീന്‍ നാട്ടിലെത്തിയിരുന്നു. പിറ്റേന്ന് തന്നെ അയാള്‍ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് റുഖിയ മകനേയും കൂട്ടി ക്വാര്‍ട്ടേഴ്‌സ് വിട്ടത്. പോകുന്ന സമയത്ത് തയ്യല്‍ മെഷീനും ഗൃഹോപകരണങ്ങളും റുഖിയ എടുത്തിരുന്നു. ക്വാര്‍ട്ടേഴ്‌സ് പൂട്ടി താക്കോല്‍ ഉടമയ്ക്ക് നല്‍കിയ ശേഷമായിരുന്നു റുഖിയ പോയത്.
റുഖിയയെയും മകനെയും തിരച്ചില്‍ നടത്തുന്നതിനിടെ ഇരുവരും മലപ്പുറത്തുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം അങ്ങോട്ടേക്ക് വ്യാപിപ്പിച്ച സാഹചര്യത്തിലാണ് ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്.
കുണിയയില്‍ ഭര്‍തൃമതിയേയും ആറ് വയസുകാരനായ മകനേയും കാണാതായി

Related News:
കാണാതായ ഭര്‍തൃമതിയും മകനും മലപ്പുറത്ത്?
യുവതി മകനെയും കൂട്ടി വീടുവിട്ടത് സ്ഥലത്തിന്റെ ആധാരവുമായി

Keywords : Periya, Woman, Kasaragod, Kanhangad, Kerala, Police, Investigation, Rukiya.