city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒളിച്ചോടിയ നേഴ്സിംഗ് വിദ്യാര്‍ത്ഥിനി നാട്ടിലേക്ക് പോയി

ഒളിച്ചോടിയ നേഴ്സിംഗ് വിദ്യാര്‍ത്ഥിനി നാട്ടിലേക്ക് പോയി
കാഞ്ഞങ്ങാട്: പ്രണയ സാഫല്യം നേടി കാമുകന്‍ പൂച്ചക്കാട്ടെ സൈഫുദ്ദീനോടൊപ്പം ഒളിച്ചോടിയ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ നേഴ്സിംങ് വിദ്യാര്‍ത്ഥിനി പത്തനംതിട്ട ജില്ലയിലെ എരുമേലിക്കടുത്ത വെട്ടിച്ചിറ സ്വദേശിനി ആതിര ആര്‍ നായര്‍(20) ഒടുവില്‍ മനസ്സില്ലാ മനസ്സോടെ തിങ്കളാഴ്ച രാത്രി നാട്ടുകാരോടൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് സൈഫുദ്ദീനോടൊപ്പം ആതിര നാടുവിട്ടത്. ആതിര സൈഫുദ്ദീനുമായി പ്രണയത്തിലായിരുന്നു.

നാട്ടില്‍ പോയി ഇരട്ട സഹോദരി ആര്യയോടൊപ്പം കാഞ്ഞങ്ങാട്ടേക്ക് മടങ്ങിയെത്തിയ ആതിര 22ന് രാവിലെ കാഞ്ഞങ്ങാട് ബസ് സ്റാന്‍ഡ് പരിസരത്ത് നിന്ന് മുങ്ങുകയും കാമുകന്‍ സൈഫുദ്ദീനോടൊപ്പം സ്ഥലം വിടുകയുമായിരുന്നു. ആര്യയുടെ പരാതിയനുസരിച്ച് ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയില്‍ തിങ്കളാഴ്ച തികച്ചും നാടകീയമായി സൈഫുദ്ദീനോടൊപ്പം ആതിര ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിലെത്തി.

ആതിരയെയും സൈഫുദ്ദീനെയും അവരവരുടെ വീട്ടിലേക്ക് മടക്കിക്കൊണ്ടു പോകുന്നതിന് ഇവരുടെ പ്രണയബന്ധം അവസാനിപ്പിക്കുന്നതിനുമുള്ള ചര്‍ച്ച ഇരു വീട്ടുകാര്‍ക്കും വേണ്ടി ചിലര്‍ നടത്തിയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ പിന്മാറാന്‍ ആതിര തയ്യാറായിരുന്നില്ല. വൈകിട്ട് കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം ആതിരയെ മജിസ്ട്രേട്ടിന്റെ ചേമ്പറിലേക്ക് വിളിപ്പിക്കുകയായിരുന്നു. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സൈഫുദ്ദീനോടൊപ്പം സ്വന്തം ഇഷ്ട പ്രകാരമാണ് താന്‍ പോയതെന്നും ആതിര മജിസ്ട്രേട്ടിന് മൊഴി നല്‍കി. ഇതെ തുടര്‍ന്ന് ആതിരയെ കോടതി സ്വന്തം ഇഷ്ടത്തിന് വിടുകയായിരുന്നു.

മജിസ്ട്രേട്ടിന്റെ ചേമ്പറില്‍ നിന്ന് ഇറങ്ങിയ ആതിര സൈഫുദ്ദീന്റെ കൈ പിടിച്ചാണ് കോടതി വരാന്തയിലൂടെ നടന്നു നീങ്ങിയത്. പെണ്‍കുട്ടി കോടതിയില്‍ ഹാജരായതറിഞ്ഞ് നിരവധിപേര്‍ കോടതി പരിസരത്ത് തടിച്ച് കൂടിയിരുന്നു. ഈ സാഹചര്യത്തില്‍ കോടതിയില്‍ നിന്ന് വെളിയിലിറങ്ങുന്ന ആതിരക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. പോലീസ് സംരക്ഷണത്തില്‍ കോടതിയില്‍ നിന്നിറങ്ങിയ ആതിര അവിടെ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ കയറി. ഈ ജീപ്പില്‍ സൈഫുദ്ദീനും ഉണ്ടായിരുന്നു. ഇരുവരും നേരെ ചെന്നത് ഹൊസ്ദുര്‍ഗ് പോലീസ് സ്റേഷനിലേക്കായിരുന്നു. ഇവിടെയും ആളുകള്‍ തടിച്ച് കൂടി. പരസ്പരം ബഹളങ്ങള്‍ തുടങ്ങിയതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് നേരിയ തോതില്‍ ലാത്തി വീശേണ്ടി വന്നു.

സ്റേഷനില്‍ നിന്ന് ആതിര പോയത് സൈഫുദ്ദീന്റെ പള്ളിക്കര മൌവ്വലിലുള്ള ബന്ധുവീട്ടിലേക്കായിരുന്നു. വിവാഹം കഴിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത സൈഫുദ്ദീനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇതിനിടെ ശ്രമം തുടങ്ങിയിരുന്നു. ആതിരയുമായി ബന്ധപ്പെട്ടവരും സൈഫുദ്ദീന്റെ ബന്ധുക്കളും രാത്രി ഏറെ നേരം ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ആതിരയുടെയും സൈഫുദ്ദീന്റെയും മനസ്സ് മാറിയതായി പറയപ്പെടുന്നു. ഒടുവില്‍ രാത്രി 9 മണിയോടെ ആതിര മനസ്സില്ലാമനസ്സോടെ ബന്ധുക്കളും വീട്ടുകാരോടുമൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ആതിര പഠിക്കുന്ന നേഴ്സിംങ് കോളേജിലാണ് ഇരട്ട സഹോദരി ആര്യയും പഠിക്കുന്നത്. ആര്യയും ആതിരയോടൊപ്പം തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങി.

Keywords: Missing, Nursing Student, Youth, Love, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia