ഹരിത വീടുവിട്ടത് കാമുകന് കൃത്യം 21 വയസ് തികഞ്ഞപ്പോള്‍; ഇരുവരും പോലീസില്‍ ഹാജരായി
Jun 20, 2015, 13:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/06/2015) വീടുവിട്ട രാവണീശ്വരം പെരുന്തട്ട സ്വദേശിയായ ഗള്‍ഫുകാരന്റെ ഭാര്യ ബളാന്തോട്ടെ ഹരിത (21)യും കാമുകന്‍ പാണത്തൂര്‍ അരിപ്രോഡിലെ അഖിലും പോലീസില്‍ ഹാജരായി. വീടുവിട്ട ഇരുവരും തിരുവനന്തപുരം ആറ്റിങ്ങലിലെ അഖിലിന്റെ അമ്മായിയുടെ വീട്ടിലാണ് ആദ്യം താമസിച്ചത്.
പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഹരിതയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി.
ജൂണ്‍ 12ന് വൈകിട്ട് മൂന്ന് മണിക്ക് ബളാന്തോട്ടുള്ള സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഹരിത ഭര്‍തൃ വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ ഏറെ വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് അഖിലിനൊപ്പം വീടുവിട്ടതായി വ്യക്തമായത്.
ബളാന്തോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഖിലും ഹരിതയും എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഒന്നിച്ചാണ് പഠിച്ചത്. അന്ന് ഇരുവരും പ്രണയത്തിലായിരുന്നു. ഹരിതയുടെ വിവാഹ ശേഷവും പ്രണയ ബന്ധം തുടര്‍ന്നു. അഖിലിനെ വിവാഹം ചെയ്യാന്‍ വയസ് പ്രശ്‌നമാകുമെന്ന് കരുതിയപ്പോള്‍ 21 വയസ് പൂര്‍ത്തിയാകാന്‍ ഹരിത കാത്തിരിക്കുകയായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു. അഖിലിന് കൃത്യം 21 വയസ് ആയ ദിവസം തന്നെ ഇരുവരും വീടുവിടുകയായിരുന്നു. ഒരു വര്‍ഷം മുമ്പായിരുന്നു ഹരിതയുടെ വിവാഹം നടന്നത്.
ജൂണ്‍ 12ന് അഖിലിന് 21 വയസ് പൂര്‍ത്തിയായി. അന്ന് തന്നെയായിരുന്നു ഇവര്‍ വീടുവിട്ടത്.

Keywords : Love, House, Kanhangad, Police, Marriage, Kasaragod, Kerala, Haritha, Akhil.