വീടുവിട്ട ഇരട്ട സഹോദരിമാരുടെ മക്കള്‍ വിവാഹിതരായി തിരിച്ചെത്തി
Jan 9, 2015, 12:33 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 09/01/2015) കാമുകന്മാര്‍ക്കൊപ്പം വീടുവിട്ട ഇരട്ട സഹോദരിമാരുടെ പെണ്‍മക്കള്‍ വിവാഹിതരായി തിരിച്ചെത്തി. ഉദിനൂരിലെ പത്മനാഭന്റെ മകള്‍ അനുപമ (20), രാജന്റെ മകള്‍ ആതിര (22) എന്നിവരാണ് വിവാഹിതരായ ശേഷം തിരിച്ചെത്തിയത്.
ഇക്കഴിഞ്ഞ ജനുവരി രണ്ടിനാണ് അനുപമ രാജേഷ് എന്ന യുവാവിനോടൊപ്പവും ആതിര നിധിന്‍ എന്ന യുവാവിനോടൊപ്പവും വീടുവിട്ടത്. അനുപമയും ആതിരയു ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) യില്‍ ഹാജരായി. എന്നാല്‍ പോലീസില്‍ നിന്നും കേസുമായി ബന്ധപ്പെട്ട രേഖകളുമായി ഹാജരാകാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു. ഇതേതുടര്‍ന്ന് ഇരുവരും ചന്തേര പോലീസില്‍ ഹാജരായി.
കാമുകനൊപ്പം പോയതാണെന്നും തിരുവനന്തപുരത്തും മറ്റും പോയ ശേഷം കാഞ്ഞങ്ങാട്ട് തിരിച്ചുവന്ന് ഹെസ്ദുര്‍ഗിലെ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായെന്നും ഇരുവരും മൊഴി നല്‍കി. കോടതി സ്വന്തം ഇഷ്ടത്തിന് പോകാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് അനുപമ രാജേഷിനൊപ്പവും ആതിര നിധിനോടൊപ്പവും പോയി. അനുപമയുടെയും ആതിരയുടെയും അമ്മമാര്‍ ഇരട്ട സഹോദരിമാരാണ്. അടുത്തടുത്ത വീടുകളിലാണ് ഇവര്‍ താമസം.
കാമുകന്‍മാര്‍ക്കൊപ്പം വീടുവിട്ട ഇരട്ട സഹോദരിമാരുടെ മക്കളെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Trikaripur, Kanhangad, Love, Marriage, Police, Court, Sisters, Eloped, Anupama, Athira.
Advertisement: