ഒളിച്ചോടിയ ഭര്‍തൃമതി സ്വന്തം വീട്ടിലേക്ക് പോയി; കാമുകന്‍ റിമാന്റില്‍
Apr 25, 2012, 17:00 IST
കാഞ്ഞങ്ങാട്: ഒരു വയസ്സുള്ള കുട്ടിയെയും കൊണ്ട് കാമുകനോടൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയെ ചൊവ്വാഴ്ച വൈകിട്ട് ഹൊസ്ദുര്‍ഗ് പോലീസ് കോടതിയില്‍ ഹാജരാക്കി. മടിക്കൈ കോട്ടക്കുന്നിലെ ഗംഗാധരന്റെ മകള്‍ ഇന്ദുലേഖയെയാണ് (28) പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് (1) കോടതിയില്‍ ഹാജരാക്കി. ഇന്ദുലേഖയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. ഇതേ തുടര്‍ന്ന് യുവതി മാതാവിനോടൊപ്പം പോയി.
അതേസമയം സ്ത്രീ പീഡനകേസില്‍ കാമുകനായ തായന്നൂര്‍ ആനപ്പെട്ടിയിലെ അശോകന്‍ റിമാന്റിലായതിനാല്‍ ഇന്ദുലേഖ സ്വന്തം വീട്ടിലേക്ക് തന്നെ പോയി. അശോകനുമായി താന്‍ പ്രണയത്തിലാണെന്നും ഒളിച്ചോടിയ ശേഷം ചായ്യോത്തെ ഒരു ക്വാര്‍ട്ടേഴ്സിലാണ് തങ്ങള്‍ താമസിച്ചതെന്നും ഇപ്പോഴും തങ്ങള്‍ സ്നേഹത്തില്‍ തന്നെയാണെന്നും ഇന്ദുലേഖ കോടതിയില്‍ മൊഴി നല്‍കി.
ഏപ്രില്‍20ന് രാവിലെയാണ് ഇന്ദുലേഖ സ്വകാര്യ ബസ് ഡ്രൈവറായ അശോകനോടൊപ്പം ഒളിച്ചോടിയത്. ഇതു സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ച ഹൊസ്ദുര്‍ഗ് പോലീസ് ഇന്ദുലേഖയെ ചായ്യോത്തെ ക്വാര്‍ട്ടേഴ്സില്‍ നിന്നും കസ്റഡിയിലെടുത്ത് സ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്.
അശോകനെ ചായ്യോത്തെ ക്വാര്‍ട്ടേഴ്സില്‍ നിന്നും അമ്പലത്തറ പോലീസ് സ്ത്രീപീഡനകേസുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്യുകയും പിന്നീട് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. അശോകനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് കോടതി രണ്ടാഴ്ചത്തേക്കാണ് റിമാന്റ് ചെയ്തത്. ഭാര്യ ശ്രീജയുടെ പരാതി പ്രകാരമാണ് അശോകനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തത്. ഭ ര്‍ത്താവ് ആലക്കോട്ടെ ബൈജുവുമായുള്ള ദാമ്പത്യപ്രശ്നങ്ങളെ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് വിവാഹ മോചനം നേടിയ ഇന്ദുലേഖ അശോകനുമായി കൂടുതല്‍ അടുപ്പത്തിലാവുകയായിരുന്നു.
Keywords: Kanhangad, Kasaragod