city-gold-ad-for-blogger

വൈദ്യുതി മോഷണം; സ്വകാര്യ സ്‌കൂളിന് 2.6 ലക്ഷം രൂപ പിഴ

വൈദ്യുതി മോഷണം; സ്വകാര്യ സ്‌കൂളിന് 2.6 ലക്ഷം രൂപ പിഴ
പരപ്പ : നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച താല്‍ക്കാലിക വൈദ്യുതി കണക്ഷനില്‍ നിന്നും വൈദ്യുതി മോഷ്ടിച്ച് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് 2,60, 000 രൂപ പിഴ. വെള്ളരിക്കുണ്ടിലെ സെന്റ് എലിസബത്ത് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മാസങ്ങളായി തുടരുന്ന അനധികൃത വൈദ്യുതി തിരുമറി വിജിലന്‍സ് കണ്ടെത്തി പിഴ ചുമത്തിയത്. പിഴചുമത്തിയതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
സ്‌കൂളിലെ വൈദ്യുതി ആവശ്യത്തിനായി തങ്ങള്‍ ട്രാന്‍സ്‌ഫോര്‍മറിന് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെയായി അതു സ്ഥാപിച്ചു നല്‍ കാത്തതിനാലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ താല്‍ക്കാലിക കണക്ഷനില്‍ നിന്നും വൈദ്യുതി ഉപയോഗിച്ചതെന്നാണ് സ്‌കൂള്‍ അധികൃതറുടെ വാദം. എന്നാല്‍ വൈദ്യുതി വകുപ്പധികൃതരുടെ വിശദീകരണം ഈയടുത്ത കാലത്താണ് സ്‌കൂള്‍ മാനേജ്‌മെന്റ് ട്രാന്‍സ്‌ഫോര്‍മറിന് അപേക്ഷ നല്‍കിയതെന്നാണ്. പരപ്പ-മാലോം റോഡിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാനുള്ളതിനാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന ജോലിക്ക് കാലതാമസം നേരിടുമെന്നും വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.

Keywords: kasaragod, Kanhangad, parappa, school, Electricity, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia