യൂത്ത് കോണ്‍ഗ്രസ്: സംഘടന പിടിച്ചെടുക്കാന്‍ വോട്ടെടുപ്പ് നടത്തി
Apr 15, 2013, 14:34 IST
കാഞ്ഞങ്ങാട്: സംഘടനാ നേതൃത്വം പിടിച്ചെടുക്കാന്‍ വിശാല ഐയും എയും തമ്മിലുള്ള അങ്കം മുറുകി. കാഞ്ഞങ്ങാട്, മടിക്കൈ എന്നീ മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തെ തിരഞ്ഞെടുക്കാന്‍ തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട് മഹാകവി പി. സ്മാരക മന്ദിരത്തില്‍ വോട്ടെടുപ്പ് തുടങ്ങിയത്. പൊതുതിരഞ്ഞെടുപ്പിന്റെ വീറും വാശിയുമാണ് ഇരുപക്ഷത്തുമുണ്ടായിരുന്നത്.
പ്രമുഖ നേതാക്കള്‍ തന്നെയാണ് ഇരുപക്ഷത്തിന് വേണ്ടി രംഗത്തിറങ്ങിയത്. പി സ്മാരകത്തിനടുത്ത് ഇരു ഗ്രൂപ്പുകളും പ്രത്യേകം പ്രതേ്യകം ബൂത്തുകള്‍ സജ്ജീകരിച്ച് തങ്ങളുടെ പെട്ടിയില്‍ പരമാവധി വോട്ടുകള്‍ വീഴ്ത്താനുള്ള കടുത്ത ശ്രമത്തിലായിരുന്നു.
വിശാല ഐയെ പ്രതിനിധീകരിച്ച് ഡി.സി.സി അംഗങ്ങളായ വി. ഗോപി, വിനോദ് ആവിക്കര, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ബി. പി. പ്രദീപ്കുമാര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണന്‍,
അവരുടെ ഗ്രൂപ്പിന്റെ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജലീല്‍ കാര്‍ത്തിക എന്നിവരും.
എ പക്ഷത്തു നിന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം. അസിനാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ എന്‍. കെ. രത്‌നാകരന്‍, പ്രവീണ്‍ തോയമ്മല്‍, നഗരസഭ കൗണ്‍സിലര്‍ പി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പരസ്യമായി വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Keywords: Youth congress, Election, A,I, Group, Kanhangad, Madikai, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News