ന്യൂനപക്ഷ വിദ്യാഭ്യാസ സ്പെഷല്‍ കണ്വെന്ഷന് 7ന് കാഞ്ഞങ്ങാട്ട്
Apr 4, 2012, 23:12 IST
കാഞ്ഞങ്ങാട്: രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വിവിധതരം ധനസഹായങ്ങളെ സംബന്ധിച്ചും ക്ഷേമ പദ്ധതികളെ സംബന്ധിച്ചും വിശദീകരിക്കുന്നതിനും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ഏഴിന് രണ്ട് മണിക്ക് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഓഡിറ്റോറിയത്തില്‍ സ്പെഷല്‍ കണ്വെന്ഷന് നടത്തും. സംസ്ഥാന ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ചെയര്മാന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയര്മാന് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും.
മദ്രസ ഗ്രാന്റ്, മുഅല്ലിം ക്ഷേമനിധി എന്നിവ സംബന്ധിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറയും ന്യൂനപക്ഷ രജിസ്ട്രേഷന്, സൊസൈറ്റി രൂപീകരണം എന്നിവ സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി നടുക്കണ്ടി അബൂബക്കറും സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി, കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ ധനസഹായങ്ങള്‍, വിവിധതരം സ്കോളര്‍ഷിപ്പുകള്‍ എന്നിവയെപ്പറ്റി സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റ് ഇന്‍ എയ്ഡ് കമ്മിറ്റി അംഗം സുബൈര്‍ നല്ലിക്കാപറമ്പും ക്ളാസെടുക്കും.
കണ്‍വെന്‍ഷനില്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രതിനിധികള്‍, മദ്രസാ സദര്‍ മുഅല്ലിം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി സി. മുഹമ്മദ്കുഞ്ഞി അറിയിച്ചു.
Keywords: Sadiqali shihab thangal, Kanhangad, Kasaragod