സരിതയ്‌ക്കെതിരെയുള്ള അന്വേഷണം: തളിപ്പറമ്പ് ഡി.വൈ.എസ്.പി ഞായറാഴ്ച കാഞ്ഞങ്ങാട്ട്
Jun 29, 2013, 19:46 IST
കാഞ്ഞങ്ങാട്: സരിത എസ് നായരും ബിജു രാധാകൃഷ്ണനും പ്രതികളായ കാഞ്ഞങ്ങാട്ടെ കാറ്റാടിയന്ത്ര തട്ടിപ്പ് കേസിന്റെ അന്വേഷണത്തിന് തളിപ്പറമ്പ് ഡി.വൈ.എസ്.പി എസ് സുദര്‍ശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഞായറാഴ്ച കാഞ്ഞങ്ങാട്ടെത്തും. തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കാറ്റാടിയന്ത്ര തട്ടിപ്പ് കേസിലെ പ്രതികളെ കസ്റ്റഡിയില്‍ കിട്ടുന്നതിന് ഹൊസ്ദുര്‍ഗ് കോടതിയില്‍ അപേക്ഷ നല്‍കുന്നതിനും പരാതിക്കാരില്‍ നിന്നും തെളിവെടുക്കുന്നതിനും എത്തുന്നത്.
2009-ല്‍ കാഞ്ഞങ്ങാട്ടെ കോട്ടച്ചേരി പെട്രോള്‍ പമ്പിന് സമീപത്ത് അഞ്ച് മാസക്കാലം പ്രവര്‍ത്തിച്ചിരുന്ന പവര്‍ 4യു എന്ന സ്ഥാപനത്തിന്റെ മൂന്ന് പാര്‍ട്ണര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സരിതയ്ക്കും ബിജുവിനുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. കോയമ്പത്തൂരിലെ ഐ.സി.എം.എസ് പവര്‍ എന്ന സ്ഥാപനത്തിന്റെ ഉടമകളാണെന്ന് അവകാശപ്പെട്ട് സരിതയും ബിജുവും കാഞ്ഞങ്ങാട്ടെ പവര്‍ 4യു അള്‍ട്ടര്‍നേറ്റ് എനര്‍ജി മാര്‍ക്കറ്റിംഗ് സര്‍വീസ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ണര്‍ മടിക്കൈയിലെ എഞ്ചിനീയര്‍ പി.കെ മാധവന്‍ നമ്പ്യാര്‍, കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലെ സ്റ്റേഷന്‍മാസ്റ്റര്‍മാരായിരുന്ന കോട്ടച്ചേരി മുബാറക്ക് മസ്ജിദിന് സമീപത്തെ ടി. ഹംസ, അജാനൂര്‍ തെക്കേപ്പുറത്തെ സി.എച്ച് ഇബ്രാഹിം എന്നിവരില്‍ നിന്ന് 1,75,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പര്യാപ്തമായ കാറ്റാടിയന്ത്രങ്ങളുടെയും സോളാര്‍ പാനലുകളുടെയും ഉത്തരകേരളത്തിലെ വിതരണാവകാശം നല്‍കാമെന്നും കോയമ്പത്തൂരിലെ സ്ഥാപനത്തില്‍ അംഗത്വം നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് സരിതയും ബിജുവും പവര്‍ 4 യു പാര്‍ട്ണര്‍മാരെ തട്ടിപ്പിനിരയാക്കിയത്. സരിതയ്ക്കും ബിജുവിനുമെതിരായ തട്ടിപ്പുകേസുകള്‍ തിരുവനന്തപുരം സൗത്ത് സോണ്‍ എ.ഡി.ജി.പി യുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡ് അന്വേഷിക്കുന്നതിനാല്‍ കാഞ്ഞങ്ങാട്ടെ തട്ടിപ്പുകേസിന്റെ അന്വേഷണ ചുമതല ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
എ.ഡി.ജി.പിയുടെ സ്‌ക്വാഡില്‍പ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് ഡി.വൈ.എസ്.പി.കെ എസ് സുദര്‍ശനാണ് അന്വേഷണ ചുമതല ഏറ്റെടുത്തത്. പവര്‍ 4യു പാര്‍ട്ണര്‍മാരുടെ മൊഴി ഡി.വൈ.എസ്.പി ഞായറാഴ്ച രേഖപ്പെടുത്തുമെന്നാണ് സൂചന. സരിതയെയും ബിജുവിനെയും പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം കാഞ്ഞങ്ങാട്ടെത്തിക്കുന്നതിന് ഡി.വൈ.എസ്.പി ഹൊസ്ദുര്‍ഗ് കോടതിയില്‍ അപേക്ഷ നല്‍കും.
സരിത കാഞ്ഞങ്ങാട്ട് കാറ്റാടിയന്ത്രത്തിന്റെ പേരിലും തട്ടിപ്പ് നടത്തി; പോലീസ് കേസെടുത്തു

Keywords : Kanhangad, DYSP, Court, Investigation, Kerala, Kasaragod, Saritha S Nair, Biju Radhakrishnan, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.