city-gold-ad-for-blogger

അരിവിഹിതം വെട്ടിക്കുറച്ചതിനെതിരെ ഡി.വൈ.എഫ്.ഐയുടെ സപ്ലൈ ഓഫീസ് മാര്‍ച്ച്

കാസര്‍കോട്: കേരളത്തിനുള്ള കേന്ദ്ര അരി വിഹിതം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ബി.പി.എല്‍ കുടുംബങ്ങള്‍ക്കുള്ള ഒരു രൂപയുടെ അരി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഹൊസ്ദുര്‍ഗ്, കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.

ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്ക് നല്‍കിയിരുന്ന 25 കിലോ അരി 18 കിലോ ആയി സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ഒറ്റയടിക്ക് പ്രതിമാസം ഏഴ് കിലോയുടെ കുറവാണ് വരുത്തിയത്. സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം അവതാളത്തിലായിക്കൊണ്ടിരിക്കുകയും വിലക്കയറ്റം രൂക്ഷമായിക്കൊണ്ടിരിക്കുകയുമാണ്. ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത കേരള സര്‍ക്കാരിന്റെ പിടിപ്പുകേടാണ് അരിവിഹിതം വെട്ടിക്കുറയ്ക്കാന്‍ ഇടയാക്കിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

അരിവിഹിതം വെട്ടിക്കുറച്ചതിനെതിരെ ഡി.വൈ.എഫ്.ഐയുടെ സപ്ലൈ ഓഫീസ് മാര്‍ച്ച്

അരിവിഹിതം വെട്ടിക്കുറച്ചതിനെതിരെ ഡി.വൈ.എഫ്.ഐയുടെ സപ്ലൈ ഓഫീസ് മാര്‍ച്ച്

കാസര്‍കോട് താലൂക്ക് സപ്ലൈ ഒഫീസിലേക്ക് നടന്ന മാര്‍ച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ചു. മാര്‍ച്ച് ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കെ. രവീന്ദ്രന്‍ അധ്യക്ഷനായി. ടി.കെ. മനോജ്, സി.എ. സുബൈര്‍ എന്നിവര്‍ സംസാരിച്ചു. ടി. നിഷാന്ത് സ്വാഗതം പറഞ്ഞു. ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് കുന്നുമ്മലില്‍ നിന്നും ആരംഭിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. എം. രാജീവന്‍ അധ്യക്ഷനായി. എ.വി. സഞ്ജയന്‍ സംസാരിച്ചു. ശിവജി ബെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.

Also Read: 
ബീഹാറില്‍ ട്രെയിന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കയറി 20 മരണം

Keywords : Kasaragod, Rice, DYFI, March, Kanhangad, Kasaragod, Kerala, Supply Office, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia