city-gold-ad-for-blogger

സെന്റ്പയസ് കോളജില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം തടയും: ഡിവൈഎഫ്‌ഐ

രാജപുരം: (www.kasargodvartha.com 20/06/2015) രാജപുരം സെന്റ്പയസ് കോളജില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കാനുള്ള കോളജ് മാനേജ്‌മെന്റിന്റെ ശ്രമത്തെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

സെന്റ്പയസ് കോളജില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം തടയും: ഡിവൈഎഫ്‌ഐ
വിദ്യാര്‍ത്ഥികളെ അരാഷ്ട്രീയ വാദത്തിലേക്ക് നയിക്കാനുള്ള ജനാധിപത്യവിരുദ്ധ നീക്കമാണിത്. ജനാധിപത്യരാജ്യത്ത് സംഘടിക്കാനും സമരം ചെയ്യാനും ഭരണഘടനാപരമായി സ്വാതന്ത്രമുണ്ടെന്നിരിക്കെ ക്യാമ്പസില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കുന്ന മാനേജ്‌മെന്റിന്റെ ഫാസിസ്സ് നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ സംയുക്ത സമര സമിതി രൂപീകരിച്ച് സമരം ചെയ്തു വരികയാണ്.

എന്നാല്‍ സമരത്തെ കണ്ടില്ലെന്ന് നടക്കുകയാണ് മാനേജ്‌മെന്റ് അധികൃതര്‍. മാനേജ്‌മെന്റിന്റെ ഇത്തരം ജനാധിപത്യവിരുദ്ധ നിലപാടിനെ ചെറുക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയൂടെ ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Rajapuram, DYFI, College, Political party, Education, Students, Kasaragod, Kanhangad.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia