city-gold-ad-for-blogger

ദുല്‍ഖര്‍ സല്‍മാന്‍ കാഞ്ഞങ്ങാട്ട് ഷൂട്ടിംഗിനെത്തി; ആരാധകര്‍ തിങ്ങിനിറഞ്ഞു

കാഞ്ഞങ്ങാട്: (kasargodvartha.com 22.03.2014)പ്രമുഖ സംവിധായകന്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമായി നടന്നു വരുന്നു. മമ്മൂട്ടിയുടെ മകനും യുവ നടനുമായ ദുല്‍ഖര്‍ സല്‍മാനാണ് ഞാന്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായകന്‍. ശനിയാഴ്ച രാവിലെ ദുല്‍ഖര്‍ വെള്ളിക്കോത്ത് ടൗണില്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനെത്തിയപ്പോള്‍ ആരാധകര്‍ തിങ്ങിനിറഞ്ഞു.

അതീവ രഹസ്യമായാണ് ചിത്രീകരണം പ്ലാന്‍ ചെയ്തതെങ്കിലും നിമിഷനേരം കൊണ്ട് ആരാധകര്‍ ഇവിടേക്ക് ഒഴുകി. ദുല്‍ഖര്‍ സല്‍മാന്‍ ഒരു ബൈക്കില്‍ പോകുന്ന രംഗവും മറ്റുമാണ് ശനിയാഴ്ച ഷൂട്ട് ചെയ്തത്. ടി.പി രാജീവിന്റെ കെ.ടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ കാഞ്ഞങ്ങാട്ട് ഷൂട്ടിംഗിനെത്തി; ആരാധകര്‍ തിങ്ങിനിറഞ്ഞു
1980 കളിലെ കഥാപാത്രമായാണ് ദുല്‍ഖര്‍ ഈ ചിത്രത്തിലെത്തുന്നത്. മദ്രാസ് പ്രവിശ്യയില്‍പ്പെട്ട മലബാറില്‍ ചെങ്ങോട് മലയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടൂര്‍ ഗ്രാമത്തില്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ അലയടികള്‍ ഉണര്‍ത്തിയ ചരിത്രമാണ് 'കെ.ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും' എന്ന നോവല്‍. 'മാജിക്കല്‍ ഹിസ്റ്റ്‌റി' എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലില്‍ ഇന്ത്യയുടെ, കേരളത്തിന്റെ, സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ എപ്പിക് ക്യാന്‍വാസാണ് വിടരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കാഞ്ഞങ്ങാട്ട് ഷൂട്ടിംഗിനെത്തി; ആരാധകര്‍ തിങ്ങിനിറഞ്ഞു
ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അനുമോളാണ് നായികയെന്നാണ് വിവരം. വെടിവഴിപാട് എന്ന ചിത്രത്തിലും അനു നേരത്തെ നായികയായിരുന്നു. പുല്ലൂര്‍ മാക്കരംകോട്ടില്ലത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രധാനമായും പുരോഗമിക്കുന്നത്. ഉണ്ണിമുകുന്ദനും മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kanhangad, Entertainment, Film, Kerala, Dulker Salman, Njan, Shooting, Mammootty. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia