city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'സ്‌ഫോടക വസ്തുക്കള്‍ കാണാതായ സംഭവം പോലീസ് വീഴ്ച പരിശോധിക്കും'

'സ്‌ഫോടക വസ്തുക്കള്‍ കാണാതായ സംഭവം പോലീസ് വീഴ്ച പരിശോധിക്കും'
കാഞ്ഞങ്ങാട്: സ്വകാര്യ വ്യക്തിയെ സൂക്ഷിക്കാന്‍ പോലീസ് ഏല്‍പ്പിച്ച സ്‌ഫോടകവസ്തുക്കള്‍ കാണാതായ സംഭവത്തില്‍- പോലീസിന് വീഴ്ചപറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് ചീഫ് ടി. ശ്രീശുകന്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് സി.ഐ. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നത് ക്വാറി ഉടമകളെയും ക്വാറികളെയും കേന്ദ്രീകരിച്ചാണ്. ക്വാറികളില്‍ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ ലഭിക്കാന്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുള്ളതിനാല്‍ ഷെഡ്ഡില്‍ സൂക്ഷിച്ച സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കാനായി ഏതെങ്കിലും ക്വാറികളിലേക്ക് കടത്തിക്കൊണ്ടുപോയതെന്നാണ് പോലീസ് നിഗമനം.
അതേ സമയം സ്‌ഫോടക വസ്തുക്കള്‍ ഏറെ നാളുകള്‍ക്ക് മുമ്പ് തന്നെ കടത്തിക്കൊണ്ടുപോയതെന്നും പോലീസ് സംശയിക്കുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഷെഡ്ഡിന്റെ വാതില്‍ തുറന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പറക്ലായിയിലെ ക്രഷറിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയിലാണ് കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിച്ചത്. പുറമ്പോക്ക് ഭൂമിയില്‍തന്നെ ക്രഷര്‍ ഉടമ പമ്പ് ഹൗസും നിര്‍മ്മിച്ചിട്ടുണ്ട്. പുറമ്പോക്ക് ഭൂമിയിലെ ഈ രണ്ട് കെട്ടിടങ്ങള്‍ക്കെതിരെയും കോടോം ബേളൂര്‍ പഞ്ചായത്ത് ഭരണ സമിതി ഒരു നടപടിയുമെടുത്തിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Keywords: kasaragod, Kanhangad, police-enquiry

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia