city-gold-ad-for-blogger

കുടിച്ച് പൂസായ ബസ് ഡ്രൈവറുടെ പരാക്രമത്തില്‍ യാത്രക്കാര്‍ ഭയന്നു വിറച്ചു

കുടിച്ച് പൂസായ ബസ് ഡ്രൈവറുടെ പരാക്രമത്തില്‍ യാത്രക്കാര്‍ ഭയന്നു വിറച്ചു
കാഞ്ഞങ്ങാട്: മദ്യപിച്ച് മദോന്മത്തനായി ബസിനുള്ളില്‍ പരാക്രമം കാട്ടിയ ബസ് ഡ്രൈവറെ യാത്രക്കാരും പോലീസും ചേര്‍ന്ന് കീഴടക്കി സ്‌റ്റേഷനിലെത്തിച്ചു. ബുധനാഴ്ച രാവിലെ 6.30 മണിയോടെയാണ് സംഭവം. പുലര്‍ച്ചെ 5.30ന് കാസര്‍കോട് നിന്ന് തൃശ്ശൂരിലേക്ക് പുറപ്പെട്ട കെ.എല്‍ 58 ജി 221 നമ്പര്‍ സ്വകാര്യബസ് ഡ്രൈവര്‍ തൃക്കരിപ്പൂര്‍ മണിയനോടിയിലെ ടി.പി ജാഫര്‍ സാദീഖ്(32)ആണ് ബസിനുള്ളില്‍ പരാക്രമം കാട്ടി യാത്രക്കാരെ ഭയചകിതരാക്കിയത്.

കാസര്‍കോട്ട് നിന്ന് പുറപ്പെട്ട ബസ് ദേശീയപാതയില്‍ ബട്ടത്തൂരിലെത്തിയപ്പോഴാണ് ഡ്രൈവറുടെ ലക്ക് തെറ്റി വളയത്തില്‍ പിടിച്ച് ആടികുഴയുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പന്തികേട് കണ്ട യാത്രക്കാര്‍ ബസ് നിര്‍ത്താന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ജാഫര്‍ സാദീഖ് വഴങ്ങിയില്ല.യാത്രക്കാര്‍ ബഹളം വെച്ചിട്ടും ഡ്രൈവര്‍ ഇതൊന്നും വകവയ്ക്കാതെ ബസ് പറപ്പിക്കുകയായിരുന്നു.

ഒടുവില്‍ കാഞ്ഞങ്ങാട് സ്റ്റാന്‍ഡില്‍ ബസ് സഡന്‍ബ്രേക്കിട്ടപ്പോഴാണ് യാത്രക്കാരുടെ ശ്വാസം നേരെ വീണത്. തുടര്‍ന്ന് രണ്ടിലൊന്നാലോചിക്കാതെ വിവരം പോലീസിലറിയിച്ച് ഡ്രൈവറെ കൈമാറുകയായിരുന്നു. സ്‌റ്റേഷിനെത്തിച്ച ഡ്രൈവറെ മദ്യ ഉപഭോഗം കണക്കാക്കുന്ന ആള്‍ക്കോമീറ്ററില്‍ ഊതിച്ചപ്പോള്‍ പുള്ളിക്കാരന്റെ വയറ്റില്‍ കണ്ട അളവ് പോലീസിനെ പോലും അത്ഭുതപ്പെടുത്തി. പുലര്‍ച്ച നേരത്ത് അരലിറ്ററോളം മദ്യം അകത്താക്കിയാണ് ഡ്രൈവര്‍ വളയംപിടിച്ച് ബസ് കാഞ്ഞങ്ങാട്ടെത്തിച്ചത്.

Keywords: Kasaragod, Kanhangad, Police, Bus-driver, Liquor-drinking


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia