സ്‌കൂള്‍ ഗ്രൗണ്ടില്‍ മദ്യപിച്ച് 19 കാരന്റെ പരാക്രമം
Jan 20, 2012, 17:40 IST
കാഞ്ഞങ്ങാട്:സ്‌കൂള്‍ ഗ്രൗണ്ടി ല്‍ മദ്യ ലഹരിയില്‍ പരാക്രമം കാണിച്ച 19കാരന് കോടതി 3000 രൂപ പിഴ വിധിച്ചു. മാലോം വള്ളിക്കടവിലെ പരേതനായ കണ്ണന്റെ മകന്‍ കെ.അ നീഷിനാണ് (19) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതി പിഴ വിധിച്ചത്. 2011 ഒക്‌ടോബര്‍ 28ന് രാവിലെ 11 മണിക്ക് വള്ളിക്കടവ് ഗവ.ഹയര്‍സെക്കണ്ടറിസ്‌കൂളിന് സമീപം മദ്യ ലഹരിയില്‍ അഭ്യാസ പ്രകടനം നടത്തിയ അനീഷിനെ വെള്ളരിക്കുണ്ട് എസ്.ഐ കെ.സുകുമാരന്റെ നേതൃത്വത്തില്‍ പോലീസ് സംഘം പിടികൂടുകയായിരുന്നു.