ഡ്രൈവിംഗ് ടീച്ചറുടെ മരണം കൊലയെന്ന് സംശയം; അന്വേഷണം ഊര്‍ജിതമാക്കി
Jun 22, 2013, 14:50 IST
കാഞ്ഞങ്ങാട്: ഉദുമയിലെ ഹരിത മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ കുറ്റിക്കോല്‍ സ്വദേശിനി തിലോത്തമ(44)യുടെ മരണത്തില്‍ ദുരൂഹത. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നും മരണം കൊപാതകമാണെന്ന സംശയം ബലപ്പെട്ടുവരുന്നതായി സൂചന. എന്നാല്‍ അന്വേഷണത്തില്‍ മനസിലാക്കിയ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയാറായില്ല.
തിലോത്തമയുടെ മരണത്തെ തുടര്‍ന്ന് മുങ്ങിയ കാമുകൻ കാഞ്ഞങ്ങാട് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനടുത്ത് എമിറേറ്റ്‌സ് ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരനായ അമ്പലത്തറയിലെ അനിലിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.അനിലിനെ കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമേ മരണത്തെ ചുറ്റിപറ്റിയുള്ള ദുരൂഹത നീക്കാന്‍
കഴിയുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ അനില്‍ മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടി ഹൈക്കോടതിയെ സമീപിച്ചതായും സൂചനയുണ്ട്. തിലോത്തമയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അനിലിനെതിരെ ആത്മഹത്യാ പ്രേരണയ്ക്കാണ് കേസെടുത്തിട്ടുള്ളത്. ജൂണ്‍ 13 ന് സന്ധ്യയോടെയാണ് തിലോത്തമയെ വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയിലെ വാടക ക്വാര്‍ടേഴ്‌സില്‍ വര്‍ഷങ്ങളായി ഒരുമിച്ചു താമസിക്കുകയായിരുന്ന തിലോത്തമയും അനിലും പിന്നീട് മാനസികമായി അകലുകയും അതോടെ പ്രശ്‌നങ്ങള്‍ തുടങ്ങുകയും ചെയ്തു. അതിനുശേഷം തിലോത്തമ ഉദുമയിലെ വാടക ക്വാര്‍ടേഴ്‌സിലേക്ക് മാറി. എങ്കിലും അനിലുമായി ബന്ധം തുടരാന്‍ ആഗ്രഹിച്ചിരുന്നതായാണ് അന്വേഷണത്തില്‍ നിന്നും മനസിലാക്കുന്നത്.
മരണ ദിവസം രാവിലെ അനിലിന്റെ അടുക്കലെത്തിയ തിലോത്തമയെ അനില്‍ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പോലീസിന്റെ അന്വേഷണത്തില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മരണം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. അന്വേഷണം പുരോഗമിക്കുന്തോറും മരണം കൊലപാതകമാകാമെന്നുള്ള നിഗമനത്തിലാണ് പോലീസ്.
വിഷം അകത്തുചെന്നാണ് തിലോത്തമ മരിച്ചത്. എന്നാല്‍ വിഷം സ്വയം കഴിച്ചതാണോ അതോ സിറിഞ്ചു കൊണ്ട് ആരെങ്കിലും കുത്തിയതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. മരണ കാരണം വ്യക്തമാകാത്തതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ വിദഗ്ദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Related News:
ഉദുമയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ അധ്യാപിക ദുരൂഹ സാഹചര്യത്തില്‍ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍
Keywords: Thilothama, Driving School,Kanhangad, Kasaragod, Death, Murder, Police, Kerala,National News,Inter National News, World News, Business News, Health News, Sports News, Gold News, Educational News.