അമിതവേഗതയിലും മദ്യലഹരിയിലും വാഹനങ്ങള്‍ ഓടിച്ച 4 പേര്‍ അറസ്റ്റില്‍
Mar 7, 2012, 16:25 IST
കാഞ്ഞങ്ങാട്: അമിതവേഗതയിലും മദ്യലഹരിയിലും വാഹനങ്ങള്‍ ഓടിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാവുങ്കാല്‍ പുതിയ കണ്ടത്തെ ബാലന്റെ മകന്‍ പി.ബാബു (35), അമ്പലത്തറ ഗുരുപുരത്തെ വേണുവിന്റെ മകന്‍ കെ.വി.വിജേഷ് (21), പുല്ലൂര്‍ തട്ടുമ്മലിലെ ഗംഗാധരന്റെ മകന്‍ ശ്രീനിവാസന്‍ (20), രാവണീശ്വരം വാണിയം പാറയിലെ കമലാക്ഷന്റെ മകന്‍ സതീശന്‍ (24) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ വി.ഉണ്ണികൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ബാബു മദ്യ ലഹരിയില്‍ ഓടിച്ചുവരികയായിരുന്ന കെ.എല്‍.2346 നമ്പര്‍ മോട്ടോര്‍ ബൈക്ക് പിടികൂടുകയായിരുന്നു.
കാഞ്ഞങ്ങാട് സൗത്തില്‍ വാഹന പരിശോധന നടത്തുമ്പോഴാണ് വിജേഷ് മദ്യലഹരിയില്‍ ഓടിച്ചുവരികയായിരുന്ന കെഎല്‍ 60എ 4071 നമ്പര്‍ ഓട്ടോ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി കുശാല്‍ നഗറില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് കല്ലൂരാവിയിലേക്ക് പൂഴി കടത്താന്‍ പോകുകയായിരുന്ന കെഎല്‍13സി 7023 നമ്പര്‍ മിനിലോറി പിടികൂടുകയും ഡ്രൈവര്‍ തട്ടുമ്മലിലെ ശ്രീനിവാസനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സതീശന്‍ ഓടിച്ച കെഎല്‍ 14 ഇ5743 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ ഇന്നലെ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപമാണ് പോലീസ് പിടികൂടിയത്.

Keywords: Kasaragod, Kanhangad, Driving, Arrested, Police.