കുടിവെള്ള ടാങ്കിന്റെ പൈപ്പുകള്‍ നശിപ്പിച്ചതായി പരാതി
Apr 11, 2012, 16:28 IST
കാഞ്ഞങ്ങാട്: കുടിവെള്ള ടാങ്കിന്റെ പൈപ്പും കേബിള്‍ വയറുകളും വെട്ടി നശിപ്പിച്ചതായി പരാതി. മുറിയനാവി പാട്ടില്ലത്തെ പി.അബ്ദുള്‍ ഖാദറിന്റെ വീട്ടിലെ കുടിവെള്ള ടാങ്കിന്റെ പൈപ്പും കേബിള്‍ വയറുകളുമാണ് വെട്ടി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെ മുറിയനാവിയിലെ അബ്ദുള്‍ സലാമിന്റെ ഭാര്യ ഖദീജയാണ് വെട്ടുകത്തിയുമായി വന്ന് പൈപ്പും കേബിള്‍ വയറും മുറിച്ചുമാറ്റിയതെന്ന് അബ്ദുള്‍ ഖാദര്‍ പോലീസിന് നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചു. ഖദീജക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Keywords: Kanhangad, Drinking water, Kasaragod, PiPe