മുല്ലപ്പെരിയാര്‍ ദുരന്തമുഖം തുറന്നുകാട്ടി തെരുവോര ചിത്രരചന
Dec 7, 2011, 18:03 IST
കാഞ്ഞങ്ങാട്: മുല്ലപ്പെരിയാറിന്റെ ദുരന്തമുഖം ഭരണാധികാരികള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടാന്‍ ജില്ലാ ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് തെരുവോര ചിത്രരചന സംഘടിപ്പിച്ചു. ദുരന്തമുഖം ആവിഷ്‌കരിക്കുന്ന ചിത്രങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്താന്‍ ജില്ലയിലെ പ്രശസ്ത ചിത്രകാരന്‍മാരെത്തി. ആര്‍ടിസ്റ്റ് ടി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി സി ശ്രീജിത്ത്കുമാര്‍ അധ്യക്ഷനായി. കെ വി കുഞ്ഞികൃഷ്ണന്‍, സുരേഷ് കയ്യൂര്‍, കെ നാരായണന്‍, കെ പ്രിയേഷ്, വി കെ മധു എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുരേന്ദ്രന്‍ മടിക്കൈ സ്വാഗതവും കെ ബാബു നന്ദിയും പറഞ്ഞു. രാജേന്ദ്രന്‍ പുല്ലൂര്‍, വിനോദ് അമ്പലത്തറ, മധു ലനാമ, ശ്യാംപ്രസാദ് തുടങ്ങിയവര്‍ ചിത്രരചനയില്‍ പങ്കെടുത്തു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മാതൃക തീര്‍ത്ത് ഒപ്പ് ശേഖരിച്ചു
നീലേശ്വരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം പാലക്കാട് പുരുഷസംഘം പ്രവര്‍ത്തകര്‍ അണക്കെട്ടിന്റെ മാതൃക തീര്‍ത്ത് ഒപ്പുശേഖരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കയ്യൊപ്പ്‌വച്ച് വന്‍ദുരന്തത്തെ കാതോര്‍ക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഗുരുപൂജ അവാര്‍ഡ് ജേതാവ് എം ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ടി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. എം സുധാകരന്‍ സ്വാഗതവും കെ പി രാഘവന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Nileshwaram, Kanhangad, Mullaperiyar, Dam, Drawing