city-gold-ad-for-blogger

ഡോക്ടര്‍ സബീന അബൂബക്കറിനെ ആദരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 30/05/2015) കാഞ്ഞങ്ങാട്ടെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ സബീന അബൂബക്കറിനെ അജാനൂര്‍ മുസ്‌ലിം ഗവ. എല്‍പി സ്‌കൂളില്‍ ആദരിച്ചു. സ്ത്രീ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമുദായ പുരോഗതി സാധ്യമാവുകയുള്ളൂ എന്ന് അവര്‍ പറഞ്ഞു.

സ്ത്രീ വിദ്യാഭ്യാസം പഴയ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും സ്വാധീനം ചെലുത്തുന്ന അവസ്ഥ സംജാതമായിട്ടില്ല. പുരുഷന്‍മാരോടൊപ്പം കര്‍മ ഭദ്രമായി ജോലി തെരഞ്ഞടുക്കുമ്പോള്‍ സ്ത്രീകള്‍ തഴയപ്പെടരുത്. സ്ത്രീത്വം ആദരിക്കപ്പെടണം.  പ്രസവിക്കുകയും കുഞ്ഞിനെ പോറ്റുകയും അടുക്കള പണികള്‍ എടുക്കുകയും ചെയ്യുന്ന സ്ത്രീകള്‍ ഇന്ന് ലോകത്ത് ബഹുമുഖ പ്രതിഭകളായി ഉയര്‍ന്നിട്ടുണ്ട്- അവര്‍ പറഞ്ഞു.

അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. നസീമ ഉപഹാരം സമ്മാനിച്ചു. പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ട്രഷറര്‍ കുഞ്ഞാമദ് പാലക്കി, തെരുവത്ത് മൂസ, എസ്.കെ കുട്ടന്‍, എം. ഹമീദ്  ഹാജി പ്രസംഗിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഡോക്ടര്‍ സബീന അബൂബക്കറിനെ ആദരിച്ചു


Keywords : Kanhangad, Doctor, Felicitated, Health, Dr. Sabeena Aboobacker. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia