city-gold-ad-for-blogger

ഗാര്‍ഹിക പീഡനം: ഭാര്യയ്ക്ക് അരലക്ഷം രൂപ നല്‍കണമെന്ന് കോടതി

ഗാര്‍ഹിക പീഡനം: ഭാര്യയ്ക്ക് അരലക്ഷം രൂപ നല്‍കണമെന്ന് കോടതി
കാഞ്ഞങ്ങാട്: ഗാര്‍ഹിക പീഡനക്കേസില്‍ ഭാര്യയ്ക്ക് പ്രതിമാസം 1500 രൂപ ചിലവിനും 50,000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതിച്ചിലവും നല്‍കാന്‍ കോടതി ഉത്തരവിട്ടു.

സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ മാടക്കാല്‍ നീലകണ്ഠന്റെ മകള്‍ എം. ഭാര്‍ഗ്ഗവി (56) നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ ഭര്‍ത്താവ് മലപ്പുറം തിരൂര്‍ വെട്ടം പേര്‍പ്പ കുറ്റിയില്‍ കുമാരന്റെ മകന്‍ സോമരാജന്‍ (58) ആണ് നഷ്ട പരിഹാരവും ചെലവും നല്‍കേണ്ടത്. 23 വര്‍ഷം മുമ്പാണ് നിലമ്പൂര്‍ നമ്പൂതിരി പോറ്റി ശിവക്ഷേത്രത്തില്‍ ഇവര്‍ വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ഈ ബന്ധത്തില്‍ കുട്ടികളില്ല. ആദ്യ വിവാഹത്തില്‍ പരാതിക്കാരിക്ക് മൂന്നു കുട്ടികളുണ്ട്. അവര്‍ വേറെ വീടുകളിലാണ് താമസം. രണ്ടാം കല്യാണം കഴിഞ്ഞ് സോമരാജന്റെ കൂടെ താമസിച്ചു വരവെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.

Keywords:  kasaragod, Kerala, Kanhangad, Dowry-harassment


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia