സ്ത്രീധന പീഡനം: ഭര്‍ത്താവിനെതിരെ ഹരജി നല്‍കി
Jan 17, 2012, 16:29 IST
കാഞ്ഞങ്ങാട് :കൂടുതല്‍ സ്ത്രീ ധനമാവശ്യപ്പെട്ട് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ യുവതി കോടതിയില്‍ ഹരജി നല്‍കി.
പള്ളിക്കര കീക്കാനത്തെ കാട്ടാമ്പള്ളി നാരായണന്റെ മകള്‍ കെ.എ.സുമിത്രയാണ് (35) ഭര്‍ത്താവ് തമിഴ്‌നാട് സേലം ശാസ്ത്രി നഗറിലെ പി.സുരേ ഷ്‌കുമാര്‍ (36), മാതാവ് ഇന്ദ്രാണി (55)എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതിയില്‍ ഹരജി നല്‍കിയത്. ഇരുവര്‍ക്കും ഹാജരാകാന്‍ കോടതി നോട്ടീസ് അയച്ചു. 2010 മാര്‍ച്ച് 25ന് അതിയാമ്പൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് സുരേഷും സുമിത്രയും വിവാഹിതരായത്. വിവാഹ വേളയില്‍ സുമിത്രയുടെ വീട്ടുകാര്‍ സുരേഷ് കുമാറിന് അഞ്ച് പവന്‍ സ്വര്‍ ണ്ണവും പത്തായിരം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു.
പിന്നീട് കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവും മാതാവും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ് സുമിത്ര കോടതിയില്‍ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. തനിക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം സുരേഷ് കുമാറില്‍ നിന്ന് ഈടാക്കി തരണമെന്ന ആവശ്യവും സുമിത്ര ഹരജിയില്‍ ഉന്നയിച്ചു. വിവാഹത്തിന്റെ ആദ്യനാളുകളില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പിന്നീടാണ് സ്ത്രീധനത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.
Keywords: Dowry-harassment, Kanhangad, Kasaragod