ഭര്‍തൃ വീട്ടുകാര്‍ യുവതിയുടെ മുഖത്ത് തിളച്ച ചായ ഒഴിച്ചു
Jan 9, 2012, 15:53 IST
കാഞ്ഞങ്ങാട്: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ യുവതിയുടെ മുഖത്ത് തിളച്ച ചായ ഒഴിച്ചു. അമ്പലത്തറ ബാലൂരിലെ പത്മനാഭന്റെ ഭാര്യ ശുഭയുടെ (30) മുഖത്താണ് തിങ്കളാഴ്ച രാവി ലെ കുടുംബവഴക്കിനിടെ ചൂട് ചായ ഒഴിച്ചത്. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ ശുഭയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്മനാഭന്റെ മാതാവ് നാരായണി, ഭര്‍തൃ സഹോദരന്‍ രാമകൃഷ്ണന്‍, സഹോദരിമാരായ സുശീല, സുമതി, ഗീത എന്നിവര്‍ ചേര്‍ന്നാണ് ശുഭയെ മര്‍ദ്ദിക്കുകയും മുഖത്ത് തിളച്ച ചായ ഒഴിക്കുകയും ചെയ്തത്.
കൂടുതല്‍ സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് നാരായണിയും മറ്റ് കുടുംബാംഗങ്ങളും ശുഭയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്ന് പറയുന്നു. ശുഭയെ പീഡിപ്പിക്കുന്നതിനെതിരെ പത്മനാഭന്‍ പ്രതികരിക്കാറുണ്ട്. തിങ്കളാഴ്ച രാവിലെ സ്ത്രീധന പ്ര ശ്‌നം ഉന്നയിച്ച് നാരായണി ശു ഭയുമായി വഴക്കുകൂടുകയായിരുന്നു. മറ്റുള്ളവരും നാരായണിക്കൊപ്പം കൂടിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്.

Keywords: Kasaragod, Kanhangad, Dowry-harassment, Woman,