സ്ത്രീധന പീഡനം: ഭര്‍ത്താവിനെതിരെ ഹരജി
Jul 17, 2012, 16:38 IST
കാഞ്ഞങ്ങാട് : കൂടുതല്‍ സ്ത്രീ ധനമാവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ യുവതി കോടതിയില്‍ ഹരജി നല്കി.
പെരുമ്പട്ട വലിയവീട്ടില്‍ ഹൗസിലെ വി വി പ്രീത(22) യാണ് ഭര്‍ത്താവ് പണ്ഡാരത്ത് വളപ്പിലെ പി വി അനീഷ് (28), സഹോദരന് പി വി വിനീഷ് (26), ഭര്‍തൃമാതാവ് ചന്ദ്രവതി (46), പിതാവ് ശ്രീധരന് (52) എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്.
2010 സെപ്തംബര്‍ 12 നാണ് അനീഷ് പ്രീതയെ വിവാഹം ചെയ്തത്. പിന്നീട് കൂടുതല്‍ സ്വര്‍ണ്ണവും പണ വും ആവശ്യപ്പെട്ട് അനീഷ് പ്രീതയെ പീഡിപ്പിക്കുകയായിരുന്നു.
2010 സെപ്തംബര്‍ 12 നാണ് അനീഷ് പ്രീതയെ വിവാഹം ചെയ്തത്. പിന്നീട് കൂടുതല്‍ സ്വര്‍ണ്ണവും പണ വും ആവശ്യപ്പെട്ട് അനീഷ് പ്രീതയെ പീഡിപ്പിക്കുകയായിരുന്നു.
ഭര്‍ത്താവില്‍ നിന്ന് 10 ലക്ഷം രൂപ നഷ്ടപരിഹാര വും 3000 രൂപ പ്രതിമാസം ചെ ലവിനും ലഭിക്കണമെന്നും പ്രീതയുടെ ഹരജിയില്‍ വ്യ ക്തമാക്കിയിട്ടുണ്ട്.
Keywords: kasaragod, Kerala, Kanhangad, court, Husband, Dowry-harassment