city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'സൈനിക വേഷം: സമുദായ നേതാക്കളെ ഭീഷണപ്പെടുത്താന്‍ നോക്കേണ്ട'

'സൈനിക വേഷം: സമുദായ നേതാക്കളെ ഭീഷണപ്പെടുത്താന്‍ നോക്കേണ്ട'
കാഞ്ഞങ്ങാട്: സമുദായത്തിന്റെ പൊതുവേദിയായ ജമാഅത്തുകളെ ആരു നയിക്കണമെന്നത് തീരുമാനിക്കേണ്ടത് സമുദായമാണെന്നും അവര്‍ തെരഞ്ഞെടുത്ത ഏതെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടുപോയാല്‍ അതിന്റെ പേരില്‍ ആ രാഷ്ട്രീയ പാര്‍ട്ടിയെ കുതിരകയറാന്‍ ശ്രമിക്കുന്നത് ബി.ജെ.പി നേതാവ് ശ്രീകാന്തിന്റെയും പാര്‍ട്ടിയുടെ പേരിലുള്‍പ്പെടുന്ന അക്ഷരങ്ങളുടെ എണ്ണം പോലും അണികളില്ലാത്ത നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിന്റെയും അജ്ഞത കൊണ്ടാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
ഇന്ത്യന്‍ പട്ടാളത്തിന്റെ ആയുധസാമഗ്രികള്‍ കവര്‍ന്നെടുത്ത് രാജ്യത്തിനെതിരെ സംന്തോധയിലും മക്കാ മസ്ജിദിലും മലേഗാവിലും സ്‌ഫോടനങ്ങള്‍ നടത്തിയെന്ന് തെളിയിക്കപ്പെട്ട ഒരു സംഘടനയുടെ നേതാവ് നേതാവ് അജ്ഞാതമൂലം അലങ്കാരത്തിനായണിഞ്ഞ ഒരു വേഷവിധാനത്തെ ചൊല്ലി മുസ്‌ലിംങ്ങള്‍ക്കെതിരെ ഭീകരത ആരോപിക്കുമ്പോള്‍ ആ ആരോപണത്തിന് ജില്ലയില്‍ കുടിയേറി സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ വര്‍ഗ്ഗീയതയുടെ വിഷനാമ്പ് വിതച്ചുകൊണ്ടിരിക്കുന്ന ഇറക്കുമതി നേതാവ് മുന്നിട്ടിറങ്ങുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാന്‍ സമുദായ നേതാക്കള്‍ക്ക് ബാധ്യതയുണ്ട്.
സാമൂഹിക സുസ്ഥിരതക്കും സമുദായ സൗഹാര്‍ദ്ദത്തിനും വേണ്ടി മനസ്സും ശരീരവും സമ്പത്തും നീക്കിവെച്ച മെട്രോ മുഹമ്മദ് ഹാജിയും ക്ഷേത്രങ്ങളുടെയും പള്ളികളുടെയും മുറ്റങ്ങളിലടക്കം മാനവിക സൗഹാര്‍ദ്ദത്തിനുവേണ്ടി തന്റെ നാവ് നിരന്തരമായി ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ബഷീര്‍ വെള്ളിക്കോത്തും നിസ്സാര സംഗതികളിലൂടെ നാടിനെ ചാമ്പലാക്കാനുള്ള തീനാളങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ നാടിന്റെ മനസാക്ഷിയെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന ശ്രീകാന്തിന്റെ ഉമ്മാക്കി കാണിച്ചാല്‍ സമുഹമേല്‍പ്പിച്ച നന്മയുടെ ദൗത്യത്തില്‍ നിന്നും പിന്മാറി അവര്‍ മാളത്തിലൊളിക്കില്ല.
സുതാര്യമായ പൊതു ജീവിത ചരിത്രമുള്ള ഈ നേതാക്കള്‍ക്ക് മടിയില്‍ കനമില്ലാത്തതിനാല്‍ വഴിയില്‍ ഭയക്കാനൊന്നുമില്ല. ഏത് അന്വേഷണം വന്നാലും മുസ്‌ലിം ലീഗിന്റെയും സമുദായത്തിന്റെയും നേതാക്കള്‍ക്ക് ഒന്നും സംഭവിക്കാനില്ല.
പ്രസിഡണ്ട് ഹക്കിം മീനാപ്പീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശംസുദ്ദീന്‍ കൊളവയല്‍, അഷറഫ് കല്ലന്‍ചിറ, കെ.പി.ബഷീര്‍, അബ്ദുല്ല പടന്നക്കാട്, ശെരീഫ് ബല്ലാകടപ്പുറം, സി.കെ.ആസിഫ്, റിയാസ് അതിഞ്ഞാല്‍, ഹാരിസ് ബാവാനഗര്‍, ഹാരിസ് പാണത്തൂര്‍ പ്രസംഗിച്ചു.

Keywords: Kasaragod, Kanhangad, MYL, BJP.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia