city-gold-ad-for-blogger

ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു; വന്‍ അപകടം ഒഴിവായി

ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു; വന്‍ അപകടം ഒഴിവായി
കാഞ്ഞങ്ങാട്: മടിക്കൈ ആലയിയിലെ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചയോടെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ആലയി ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ റിട്ട.ഷിപ്പ് ഉദ്യോഗസ്ഥനായ വി അമ്പൂഞ്ഞിയുടെ വീട്ടിലെ പാചക വാതക ഗ്യാസ് സിലിണ്ടറിലാണ് ചോര്‍ച്ചയുണ്ടായത്.

അമ്പൂഞ്ഞിയുടെ ഭാര്യ ശ്യാമള ഗ്യാസ് സിലിണ്ടര്‍ മാറ്റുമ്പോഴാണ് സംഭവം. പുതിയ സിലിണ്ടര്‍ മാറ്റിവെക്കുന്നതിനിടയിലാണ് ഗ്യാസ് ചോര്‍ന്നത്. ഇതേതുടര്‍ന്ന് വീട്ടിനകത്ത് വാതകം പടര്‍ന്നു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ട് നിന്നും അഗ്നിശമന സേനയെത്തി ചോര്‍ച്ചയുള്ള ഗ്യാസി സിലിണ്ടര്‍ പുറത്തേക്കെടുത്ത് നിര്‍വ്വീര്യമാക്കി.

Keywords: Gas cylinder, Leak, House, Kanhangad, Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia