city-gold-ad-for-blogger

മദ്യലഹരിയില്‍ ആനന്ദ നൃത്തം; മധ്യവയസ്‌കന്റെ ഉടുമുണ്ട് നായ്ക്കള്‍ കടിച്ച് കീറി

മദ്യലഹരിയില്‍ ആനന്ദ നൃത്തം; മധ്യവയസ്‌കന്റെ ഉടുമുണ്ട് നായ്ക്കള്‍ കടിച്ച് കീറി
കാഞ്ഞങ്ങാട്: അമിതമായ മദ്യ ലഹരിയില്‍ ആനന്ദനൃത്തമാടിയ മധ്യവയസ്‌കന്റെ ഉടുമുണ്ട് നായ്ക്കള്‍ കടിച്ച് കീറി. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം.

ഞായറാഴ്ച രാത്രി കാഞ്ഞങ്ങാട്ടെ മദ്യശാലയില്‍ നിന്നും മദ്യപിച്ച ശേഷം മദ്യവും വാങ്ങി ഇറങ്ങിയ കൊട്ടാരക്കര സ്വദേശിയായ മധ്യവയസ്‌കന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കടത്തിണ്ണയിലാണ് ഉറങ്ങിയത്. പുലര്‍ച്ചെ നാല് മണിക്ക് ഉണര്‍ന്ന മധ്യവയസ്‌കന്‍ രാത്രി വാങ്ങിയ മദ്യം കഴിച്ചു. ഇതോടെ ഉന്മാദാവസ്ഥയിലായി സമീപത്തുണ്ടായിരുന്ന നാല് നായ്ക്കളുമായി ചങ്ങാത്തത്തിലായി. നായ്ക്കളെ കണ്ട് കുറുക്കനാണെന്ന് പറഞ്ഞ് മദ്യപാനി ഓരിയിട്ടു കൊണ്ട് പരാക്രമം നടത്തുകയും തുടര്‍ന്ന് ആനന്ദനൃത്തമാടുകയും ചെയ്തു.

ഇതിനിടെ നായ്ക്കള്‍ മദ്യപാനിയുടെ ഉടുമുണ്ട് കടിച്ചെടുത്ത ശേഷം പൊടിമണ്ണില്‍ ഉരുണ്ടു. തുടര്‍ന്ന് മുണ്ട് നായ്ക്കള്‍ പരസ്പരം കടിച്ചു വലിക്കുകയായിരുന്നു. നായ്ക്കളില്‍ നിന്ന് മുണ്ട് വീണ്ടെടുക്കാനുള്ള മദ്യപാനിയുടെ ശ്രമം ദയനീയമായി പരാജയപ്പെട്ടു. മുണ്ട് നാല് കഷണമാക്കി നായ്ക്കള്‍ കീറിയതോടെ ഷര്‍ട്ടും ട്രൗസറും മാത്രമായി മദ്യപാനിയുടെ വേഷം. അവശേഷിച്ച മദ്യം കൂടി കഴിച്ച ശേഷം നായ്ക്കള്‍ക്കിടയില്‍ മദ്യപാനി നൃത്തം വെച്ചു.

ഈ സമയം അവിടെ എത്തിയ ജനമൈത്രി പോലീസ് മദ്യപാനിയെ തടഞ്ഞു നിര്‍ത്തി കാര്യങ്ങള്‍ ചോദിക്കുകയായിരുന്നു. തനിക്ക് നാട്ടില്‍ പോകണമെന്നും മുണ്ടില്ലാത്തതിനാല്‍ അതിന് സാധിക്കാത്ത സ്ഥിതിയാണെന്നും മധ്യവയസ്‌കന്‍ വെളിപ്പെടുത്തി. ഇതേതുടര്‍ന്ന് പോലീസ് ഒരു പ്ലാസ്റ്റിക് ഷീറ്റ് മദ്യപാനിയുടെ അരയില്‍ കെട്ടിക്കൊടുത്ത ശേഷം വണ്ടി കയറ്റി വിട്ടു.

Keywords: Drunker, Dance, Kanhangad, Busstand, Dogs, Kasaragod, Kerala, Malayalam news.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia