പട്ടിയുടെ ജഡം തുണിയില്‍ പൊതിഞ്ഞ് വീടിന്റെ അടുക്കളയില്‍ തള്ളി
Jan 24, 2015, 16:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/01/2015) തെരുവ് പട്ടിയുടെ ജഡം തുണിയില്‍ പൊതിഞ്ഞ് വീടിന്റെ അടുക്കളയില്‍ തള്ളി. ഇരിയ മുട്ടിച്ചരല്‍ കടലാടിപ്പാറയിലെ ഹോട്ടല്‍ തൊഴിലാളി കെ.കെ ഹസന്റെ വീടിന്റെ അടുക്കളയിലാണ് കഴിഞ്ഞ ദിവസം രാവിലെ പട്ടിയുടെ ജഡം കണ്ടെത്തിയത്.
ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തായിരുന്നു ജഡം. പട്ടിയെ തല്ലിക്കൊന്ന ശേഷം തുണിയില്‍ പൊതിഞ്ഞ് സാമൂഹ്യ വിരുദ്ധര്‍ വീട്ടില്‍ കൊണ്ടിട്ടതായിരിക്കാമെന്ന് ഹസന്‍ പറഞ്ഞു. അടുക്കള വാതില്‍ തുറന്ന നിലയിലായിരുന്നു. സംഭവം സംബന്ധിച്ച് അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.