8 വയസുകാരിയുടെ കൂര്‍ത്ത പല്ലിന് പകരം ഡോക്ടര്‍ നീക്കിയത് മറ്റൊരു പല്ല്
Jan 2, 2015, 12:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.01.2015) ജില്ലാ ആശുപത്രിയില്‍ 8 വയസുകാരിയുടെ കൂര്‍ത്ത പല്ലിന് പകരം ഡോക്ടര്‍ നീക്കിയത് മറ്റൊരു പല്ല്. മടിക്കൈ ആലയിയിലെ ജയപ്രകാശിന്റെ മകള്‍ വൈഗയുടെ മുന്‍നിരയിലെ കൂര്‍ത്തപല്ല് നീക്കം ചെയ്യുന്നതിന് പകരമാണ് ആ പല്ലിന് തൊട്ടടുത്ത മറ്റൊരു പല്ല് നീക്കം ഡോക്ടര്‍ ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പല്ല് മാറിയെടുത്ത കാര്യം കുട്ടിയുടെ രക്ഷിതാക്കള്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തട്ടിക്കയറുകയായിരുന്നുവത്രെ. പിന്നീട് കൂര്‍ത്ത പല്ല് നീക്കാനും ഡോക്ടര്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്.
ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കി. കഴിഞ്ഞ മാസം മറ്റൊരു കുട്ടിയുടെ കേടായ പല്ല് നീക്കാതെ മറ്റൊരു പല്ല് നീക്കി വിവാദത്തില്‍ പെട്ട അതേ ഡോക്ടറാണ് വെള്ളിയാഴ്ചത്തെ സംഭവത്തിലെയും നായകന്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Hospital, Doctor, Child, Doctor removes healthy tooth instead to damaged one.
Advertisement: