കാഞ്ഞങ്ങാട് ഗുരുവനത്ത് ജില്ലാ ജയിലിന് സ്ഥലം കണ്ടെത്തി
Jul 22, 2012, 11:44 IST
കാഞ്ഞങ്ങാട്: പണ്ടുകാലത്ത് കാടും കുന്നും നിറഞ്ഞ് സഞ്ചാരയോഗ്യ മല്ലാതിരുന്ന അരയിക്കടുത്ത ഗുരുവനം വികസന കുതിപ്പിലേക്ക്. ഏക്കര്‍ കണക്കിന് റവന്യു സ്ഥലമുള്ള പുതുക്കൈ ഗ്രാമത്തിലെ ഗുരുവനം കുന്നുകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് സജീവമായ നീക്കങ്ങള്‍ നടന്നുവരുന്നു.
കാസര്‍കോട് ജില്ലാ ജയിലിന് വേണ്ടി ഗുരുവനത്ത് സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. പുതുക്കൈ ഗ്രാമത്തിലെ 35 സര്‍വേ നമ്പറില്‍പ്പെട്ട നാലേക്കര്‍ സ്ഥലം ജയില്‍ വകുപ്പ് അധികൃതര്‍ പരിശോധിക്കുകയും സ്ഥലം ജയില്‍ പണിയുന്നതിന് വിട്ടുകിട്ടാന്‍ റവന്യു വകുപ്പിന് അപേക്ഷ നല്‍കുകയും ചെയ്തു.
കാസര്‍കോട് സബ്ജയില്‍ സൂപ്രണ്ട് എം വി രവീന്ദ്രന്, കാഞ്ഞങ്ങാട് സബ്ജയില്‍ സൂപ്രണ്ട് കെ കുഞ്ഞിക്കണ്ണന്, പുതുക്കൈ വില്ലേജ് ഓഫീസര്‍ സുരേഷ് തുടങ്ങിയവര്‍ ജയില്‍ പണിയുന്നതിന് പരിഗണിച്ച ഈ സ്ഥലം പരിശോധിച്ചു. ജയിലിന് അനുേയാജ്യമായ സ്ഥലമെന്ന് ജയില്‍ വകുപ്പ് അധികൃതര്‍ കണ്ടെത്തിയതോടെ ഗുരുവനത്തെ സ്ഥലം വിട്ടുകിട്ടാന്‍ അധികൃതര്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്കി തീരുമാനത്തിന് കാത്തുനില്‍ക്കുകയാണ്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ജയിലുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കാസര്‍കോട്ടും ജില്ലാ ജയില്‍ സ്ഥാപിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇതിനുവേണ്ടി കാസര്‍കോട് പൊവ്വലില്‍ സ്ഥലം പരിശോധിച്ചെങ്കിലും ഇത് പ്ലാന്റേഷന് കോര്‍പ്പറേഷന്റെ അധീനതയിലുള്ള സ്ഥലമാണെന്ന് വ്യക്തമായതോടെയാണ് ജില്ലാ ജയിലിന് കാഞ്ഞങ്ങാട്ട് ഗുരുവനത്ത് സ്ഥലം കണ്ടെത്താന്‍ നീക്കമുണ്ടായത്.
കാസര്‍കോട് ജില്ലയില്‍ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും സബ്ജയിലുകളുണ്ട്. ഈ രണ്ട് സബ്ജയിലുകളിലുമായി ഏതാണ്ട് 75 ഓളം പുരുഷ തടവുകാരെ താമസിപ്പിക്കാനുള്ള സൗകര്യമേ നിലവിലുള്ളു. 15 ഓളം വനിതാ തടവുകാരെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ടെങ്കിലും വനിതാ വാര്‍ഡര്‍മാര്‍ ഇല്ലാത്തതിനാല്‍ വനിതാ തടവുകാരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് ഇപ്പോള്‍ അയക്കുന്നത്.
കേരളത്തില്‍ കണ്ണൂര്‍, വിയൂര്‍, പൂജപ്പുര എന്നിവിടങ്ങളിലാണ് സെന്‍ട്രല്‍ ജയിലുകള്‍ ഉള്ളത്. ചീമേനിയിലും നെടുക്കത്തേരിയിലും തുറന്ന ജയിലുകളുണ്ട്. വിയൂര്‍, ആലപ്പുഴ, കോട്ടയം, പാലക്കാട്, തലശേരി എന്നിവിടങ്ങളില്‍ സ്പെഷ്യല്‍ സബ്ജയിലും കണ്ണൂ ര്‍, തൃക്കാക്കര എന്നിവിടങ്ങളില്‍ ബോര്‍സ്റ്റല്‍ ജയിലും നെയ്യാറ്റിന്‍കരയില്‍ വനിതാ ജയിലും പ്രവര്‍ത്തിക്കുന്നുണ്ട്. കൊയിലാണ്ടി, ആറ്റിങ്ങല്‍, കൊട്ടാരക്കര, മാവേലിക്കര, പത്തനംതിട്ട, എറണാകുളം, മൂവാറ്റുപുഴ, ആലുവ, പൊന്‍കുന്നം, പാല മീനാച്ചില്‍, ആലത്തൂര്‍, ഒറ്റപ്പാലം,കാസര്‍കോട്, കാഞ്ഞങ്ങാട്, കണ്ണൂര്‍, ദേവികുളം, പൊന്നാനി, ചാവക്കാട്, ഇരിങ്ങാലക്കുട, വടകര, പീരുമേട്, മട്ടാഞ്ചേരി, തിരൂര്‍, പെരിന്തല്‍മണ്ണ, വൈത്തിരി, മഞ്ചേരി, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലാണ് സബ്ജയിലുകള് ഉള്ളത്. സബ്ജയിലുകളുടെ എണ്ണം കൂടുതലാണെങ്കിലും സംസ്ഥാനത്ത് മൂന്ന് ജില്ലാ ജയിലുകള്‍ മാത്രമാണ് ഉള്ളത്. കോഴിക്കോട്ടും കൊല്ലത്തും തിരുവനന്തപുരത്തും. സംസ്ഥാനത്ത് ക്രിമിനലുകളുടെ എണ്ണം വര്‍ദ്ധിക്കുകയും സുരക്ഷാഭീഷണി ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും വിപുലമായ സൗകര്യങ്ങളുള്ള ജില്ലാ ജയിലുകള്‍ സ്ഥാപിക്കാ ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കുകയായിരുന്നു.
കാഞ്ഞങ്ങാട്ട് സ്ഥാപിക്കുന്ന ജില്ലാ ജയില്‍ എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് വ്യക്തമല്ലെങ്കിലും സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചത് കാഞ്ഞങ്ങാടിന്റെ വികസന പ്രക്രിയക്ക് കൂടുതല്‍ ആശ്വാസവും ആേവശവും പകരുമെന്നത് ഉറപ്പാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട്ട് അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന് എട്ടേക്കര്‍ സ്ഥലം ഗുരുവനത്ത് നീക്കിവെച്ചിട്ടുണ്ട്. ഈ സ്ഥലം കേന്ദ്രീയ വിദ്യാലയത്തിന് ആഗസ്റ്റ് മാസത്തോടെ കൈമാറുമെന്ന് ഉറപ്പായിട്ടുണ്ട്. സ്ഥലം സംബന്ധിച്ച ഫയല്‍ തിരുവനന്തപുരത്ത് ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. 20 ലക്ഷം രൂപക്ക് മുകളില്‍ മാര്‍ക്കറ്റ് വിലയുള്ള സര്‍ക്കാര്‍ സ്ഥലം മറ്റൊരു സ്ഥാപനത്തിന് വിട്ടുകൊടുക്കണമെങ്കില്‍ ധനകാര്യ വകുപ്പിന്റെ അനുമതി ആവശ്യമാണ്. കേന്ദ്രീയ വിദ്യാലയത്തിന് കണ്ടെത്തിയ എട്ടേക്കര്‍ സ്ഥലത്തിന്റെ മൊത്തം മാര്‍ക്കറ്റ് വില 32 ലക്ഷത്തോളം രൂപയാണ്. അതുകൊണ്ട് തന്നെ ധനകാര്യ വകുപ്പിന്റെ അനുമതി ഈ വിഷയത്തില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ടതാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചെന്ന കാസര്‍കോട് ജില്ലാ കലക്ടര്‍ വി എന്‍ ജിതേന്ദ്രന് കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവരെ കണ്ടിരുന്നു. കാസര്‍കോടിന്റെ സമഗ്ര വികസനത്തിനു വേണ്ടി രൂപീകരിച്ച പ്രഭാകരന് കമ്മീഷനും സ്ഥലം അടിയന്തിരമായി കേന്ദ്രീയ വിദ്യാലയത്തിന് വിട്ടുകൊടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ പെരിയയിലെ ചെങ്ങറ പുനരധിവാസ പദ്ധതി പ്രദേശത്ത് എത്തിയ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിമലകുമാരിയോട് കേന്ദ്രീയ വിദ്യാലയത്തിന് നീക്കിവെച്ച സ്ഥലം കൈമാറാന്‍ നടപടിയെടുക്കണമെന്ന് എ ഡി എം എച്ച് ദിനേശന് അഭ്യര്‍ത്ഥിച്ചിരുന്നു.
കാഞ്ഞങ്ങാട്ടെ കോടതികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് കോടതി സമുച്ചയം പണിയാനും ഗുരുവനം പരിഗണിച്ചിട്ടുണ്ട്. സര്‍വേ നമ്പര്‍ 35 ല്‍പ്പെട്ട രണ്ടേക്കര്‍ സ്ഥലം അധികൃതര്‍ ഇതിന് കണ്ടെത്തുകയും അളന്ന് തിട്ടപ്പെടുത്തി മാറ്റിവെക്കുകയും ചെയ്തിരിക്കുകയാണ്.

Keywords: District Jail, Guruvanam, Kanhangad, Kasaragod