ജില്ലാ സഹകരണ ബാങ്ക്: അലാമിപ്പള്ളി ശാഖാ ഉദ്ഘാടനം 20ന്
Sep 3, 2012, 19:52 IST
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് അലാമിപ്പള്ളി ശാഖ സെപ്തംബര്‍ 20ന് സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ധീന്‍, അഡ്വ. കെ പുരുഷോത്തമന്‍ എന്നിവര്‍ രക്ഷാധികാരികളായ സ്വാഗതസംഘം രൂപീകരിച്ചു.
അലാമിപ്പള്ളി ഹോട്ടല്‍ രാജ് റെസിഡന്‍സിയില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, അഡ്വ. കെ പുരുഷോത്തമന്‍, അഡ്വ. സി കെ ശ്രീധരന്‍, കൗണ്‍സിലര്‍മാരായ എം മാധവന്‍, വിജയാ മുകുന്ദ്, കുസുമം, പി പി സുശാന്ത്, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ രാജന്‍, ലേറ്റസ്റ്റ് മാനേജിംഗ് എഡിറ്റര്‍ അരവിന്ദന്‍ മാണിക്കോത്ത്, ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി ബാലകൃഷ്ണന്‍ സ്വാഗതവും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി സഹദ് നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികളായി അഡ്വ. സി കെ ശ്രീധരന്‍ (ചെയര്‍മാന്‍), പ്രഭാകരന്‍ വാഴുന്നോറടി, ടി അബൂബക്കര്‍ ഹാജി, വിജയാ മുകുന്ദ്, സി എ പീറ്റര്‍, എം കുഞ്ഞമ്പാടി, പി രാമചന്ദ്രന്‍, നാഗരാജ്, ഡോ. കെ പി സുധാകരന്‍ നായര്‍, വി വി രമേശന്‍, ബി സുകുമാരന്‍, എം മാധവന്‍ (വൈസ് ചെയര്‍മാന്‍മാര്‍), കെ മോഹന്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Keywords: District Co-operation-bank, Branch, Inauguration, Alamipally, Kanhangad, Kasaragod