city-gold-ad-for-blogger

ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ചെറുവത്തൂരില്‍

ചെറുവത്തൂര്‍: (www.kasargodvartha.com 21/08/2015) മുപ്പതാമത് കാസര്‍കോട് ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 2015 ഒക്‌ടോബര്‍ മൂന്ന്, നാല് തീയതികളില്‍ ചെറുവത്തൂര്‍ ഗവ.ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കും. 10, 12, 14, 16, 18, 20 വയസ്സിന് താഴെയും, 20 വയസ്സിനു മുകളിലും വിവിധ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായാണ് മത്സരങ്ങള്‍.
ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ചെറുവത്തൂരില്‍

ജില്ലാ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത് കാടങ്കോട് ജയ്ഹിന്ദ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ്. ജില്ലാ അത്‌ലറ്റിക് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്‌കൂളുകള്‍ക്കും, കോളേജുകള്‍ക്കും, ക്ലബ്ബുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് സെക്രട്ടറിയുമായി ബന്ധപ്പെടുക.  ഫോണ്‍ : 9567204509.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia