city-gold-ad-for-blogger

ആള്‍ ഇന്ത്യ പ്രസ് ഓര്‍ഗനൈസേഷന്റെ കാസര്‍കോട് ജില്ലാ ഘടകം നിലവില്‍ വന്നു

ആള്‍ ഇന്ത്യ പ്രസ് ഓര്‍ഗനൈസേഷന്റെ കാസര്‍കോട് ജില്ലാ ഘടകം നിലവില്‍ വന്നു
കാഞ്ഞങ്ങാട്: മാഗസിന്‍ എഴുത്തുകാരുടെയും ആര്‍ട്ടിസ്റ്റുകളുടെയും ഫ്രീലാന്റ് മാധ്യമപ്രവര്‍ത്തകരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും കൂട്ടായ്മയായ ആള്‍ ഇന്ത്യ പ്രസ് ഓര്‍ഗനൈസേഷന്റെ കാസര്‍കോട് ജില്ലാ ഘടകത്തിന് രൂപം നല്‍കി.

കേരളത്തിലെ മറ്റെല്ലാ ജില്ലകളിലും കമ്മിറ്റികളുള്ള പ്രസ് ഓര്‍ഗനൈസേഷന്റെ ജില്ലാ കമ്മിറ്റി രൂപീകരണ യോഗം നീലേശ്വരത്ത് നടന്നു. അഹമ്മദ് പി സിറാജ് യോഗം ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍ മുണ്ടക്കാട് അദ്ധ്യക്ഷത വഹിച്ചു. കുമാരന്‍ നാലപ്പാടം, ഷൈന്‍ കളത്തില്‍, നഫീസ മടിക്കുന്ന്, എ.പി.വിനോദ്, ടി.കെ.പ്രഭാകരന്‍, രാധാകൃഷ്ണന്‍ പുത്തൂര് എന്നിവര്‍ പ്രസംഗിച്ചു. സുബൈദ സ്വാഗതവും ടി.കെ.പ്രഭാകരന്‍ നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായി എ.പി.വിനോദ്(പ്രസിഡണ്ട്), സുബൈദ, എന്‍.വി.കുമാരന്‍ നാലപ്പാടം(വൈസ് പ്രസിഡണ്ടുമാര്‍), ടി.കെ.പ്രഭാകരന്‍(ജനറല്‍ സെക്രട്ടറി), രാധാകൃഷ്ണന്‍ പുത്തൂര്, ചന്ദ്രന്‍ ആറങ്ങാടി, നഫീസ മടിക്കുന്ന്, ജലജനാരായണന്‍, ചന്ദ്രന്‍ പൊള്ളപ്പൊയില്‍(സെക്രട്ടറിമാര്‍), വിനോദിനി(ട്രഷറര്‍), എസ്.കെ.സുമി, പ്രീത പെരിയ, കെ.കെ.ഡി.നമ്പ്യാര്‍ പെരളം, രതീഷ് താമരശ്ശേരി, വി.വി.സുരേഷ്‌കുമാര്‍ ആനിക്കാടി, ഇമേജ് സുരേഷ്‌കുമാര്‍ നീലേശ്വരം, ഗോപിനാഥ് കൊടക്കാട്, ബാലകൃഷ്ണന്‍ പാലക്കി(എക്‌സിക്യുട്ടീവ് അംഗങ്ങള്‍)എന്നിവരെ തിരഞ്ഞെടുത്തു.

Kwywords: All india press organisation, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia