city-gold-ad-for-blogger

ജില്ലാ ബാങ്ക് അലാമിപ്പള്ളി ശാഖ ഉദ്ഘാടനം ചെയ്തു

ജില്ലാ ബാങ്ക് അലാമിപ്പള്ളി ശാഖ ഉദ്ഘാടനം ചെയ്തു
ജില്ലാ സഹകരണ ബാങ്ക് അലാമിപ്പള്ളി ശാഖ കേന്ദ്ര ആഭ്യന്തര സഹമന്ത്രി
മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞങ്ങാട്: ജില്ലാ സഹകരണ ബാങ്ക് 36-ാമത് ശാഖ കാഞ്ഞങ്ങാട് അലാമിപ്പളളി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബാങ്കിംഗ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സര്‍വ മേഖലകളിലും സ്വാധീനമുള്ള സഹകരണ മേഖല ഇന്ന് നമ്മുടെ സംസ്‌കാരമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്കുകളെ എന്റെ ബാങ്ക് എന്ന നിലയില്‍ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി സംരക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ ബാങ്ക് അലാമിപ്പള്ളി ശാഖ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ധീന്‍ കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മവും, സഹകരണ ഡെപ്യൂട്ടി റജിസ്ട്രാര്‍ (ജനറല്‍) കെ ശ്രീധരന്‍ നായര്‍ സ്‌ട്രോംഗ് റൂം ഉദ്ഘാടനവും നിര്‍വഹിച്ചു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഖാദര്‍ മാങ്ങാട് ലോക്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എം വി കോമന്‍ നമ്പ്യാര്‍ വായ്പാ വിതരണം നടത്തി. ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് അഡ്വ. കെ പുരുഷോത്തമന്‍ ആദ്യ നിക്ഷേപം ഏറ്റുവാങ്ങി. സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. സി കെ ശ്രീധരന്‍ കുടുംബശ്രീ അയല്‍ക്കൂട്ട വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ സഹകരണ ഡെപ്യൂട്ടി റജിസ്ട്രാര്‍ (ജനറല്‍) കെ ശ്രീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി ബാലകൃഷ്ണന്‍ റിപ്പോര്‍ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി അബൂബക്കര്‍ ഹാജി, നഗരസഭാ കൗണ്‍സിലര്‍മാരായ സി കെ വല്‍സലന്‍, ടി വി ഷൈലജ, എം മാധവന്‍, എ മോഹനന്‍ നായര്‍, കെ വി നാരായണന്‍, ബി സുകുമാരന്‍, എം അസൈനാര്‍, വി വി രമേശന്‍, കാറ്റാടി കുമാരന്‍, പി രാമചന്ദ്രന്‍, എം കുഞ്ഞമ്പാടി, ഡോ.കെ പി സുധാകരന്‍ നായര്‍, എം മുഹമ്മദ് കുഞ്ഞി ചിത്താരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ അനില്‍കുമാര്‍ സ്വാഗതവും മാനേജര്‍ കെ മോഹനന്‍ നന്ദിയും പറഞ്ഞു.

Keywords: District Co-operation bank, Inauguration, Mullappally Ramachandran, Alamipally, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia