city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അവശ്യ സേവനം വേഗത്തില്‍ ലഭ്യമാക്കാനുള്ള തടസങ്ങള്‍ നീക്കും: മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.12.2014) ജനങ്ങള്‍ക്കു ഏറ്റവും മെച്ചപ്പെട്ട സേവനം കാര്യക്ഷമതയോടെ ലഭ്യമാക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അത്യാവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകാന്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം പ്രസംഗിക്കുയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സഹായം ആരുടെയും ഔദാര്യമല്ല. അവകാശമാണ്. ഏതു കാര്യത്തിനും സര്‍ക്കാര്‍ ജീവനക്കാരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഓണലൈനിലൂടെ ലഭ്യമാകുമ്പോഴും വിവിധങ്ങളായ പ്രശ്‌നങ്ങളുണ്ടാകുന്നതു ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

ഒരു സര്‍ട്ടിഫിക്കറ്റില്‍ പേരും ലിംഗം പോലും തെറ്റി വരുന്ന തെറ്റിന്റെ പരിണിതഫലം ഓരോരുത്തരും ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടിവരുന്നു. പെണ്‍കുട്ടിക്കു പകരം ജനന സര്‍ട്ടിഫിക്കറ്റില്‍ ആണ്‍കുട്ടിയെന്നു രേഖപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. ജനന സര്‍ട്ടിഫിക്കറ്റു തിരുത്താന്‍ ബന്ധപ്പെട്ട ആശുപത്രി അധികൃതര്‍ക്കോ വകുപ്പുകള്‍ക്കോ അധികാരമില്ല. ഇക്കാര്യങ്ങള്‍ പരിഗണിച്ചു നിയമപരമായ തടസങ്ങള്‍ നീക്കും.

നിര്‍മാണ സാമഗ്രികളുടെ ക്ഷാമം വലിയ പ്രശ്‌നമാണ്. പരിസ്ഥിതി സംരക്ഷിക്കുന്നതിനൊപ്പം കല്ലും മണ്ണും മണലും ലഭ്യമാക്കി ആവശ്യം നടക്കേണ്ട നിര്‍മാണം നടത്താതിരിക്കാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. സാമഗ്രികള്‍ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കും. ഇവിടെ കമ്പ്യൂട്ടര്‍ വരുന്നതു ഗുണം ചെയ്യുമോയെന്നുവരെ സംശയിച്ചവരുണ്ട്.

സംസ്ഥാനത്തു ഇ-ഗവേണന്‍സ് നടപ്പിലാക്കിയിട്ടും ഐടി മേഖലയില്‍ നമ്മള്‍ പിന്നോക്കം പോയി. കര്‍ണാടക ഒരു ലക്ഷം കോടി ഐടി ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തിടത്തു കേരളം വെറും ഏഴായിരം കോടിയിലെത്തിനില്‍ക്കുന്നു. ഇ-ഗവേണന്‍സ് രംഗത്തെ കുറവുകള്‍ പരിഹരിച്ചു മേഖലയില്‍ ഒന്നാമതെത്തുകയാണു ലക്ഷ്യം. രാജ്യത്തു ഇ-ജില്ലാ പ്രഖ്യാപനമുണ്ടായപ്പോള്‍ കേരളത്തിലെ 14 ജില്ലകള്‍ ഈ പട്ടികയില്‍ ഇടം  നേടിയെന്നതു ചെറിയകാര്യമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. റവന്യു മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു.
അവശ്യ സേവനം വേഗത്തില്‍ ലഭ്യമാക്കാനുള്ള തടസങ്ങള്‍ നീക്കും: മുഖ്യമന്ത്രി

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia