ഗോപീഥത്തിലേക്ക് സുരേഷ് ഗോപിയുടെ കൈപിടിച്ച് ധന്യ നടന്നുകയറി; വേദനകളറിയാതെ
Jan 5, 2015, 12:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05/01/2015) ഗോപീഥത്തിലേക്ക് നടന്‍ സുരേഷ് ഗോപിയുടെ കൈപിടിച്ച് ധന്യയും കുടുംബവും നടന്നുകയറി. വേദനകളുടെ ലോകത്ത് ജീവിച്ച ധന്യയുടെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തമായിരുന്നു അത്.
21 കാരിയായ ധന്യയുടെ വീടിന്റെ താക്കോല്‍ ദാനത്തിന് പറഞ്ഞ സമയത്തു തന്നെ സുരേഷ് ഗോപി എത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായി പിറന്ന അതിയാമ്പൂരിലെ ധന്യക്കും കുടുംബത്തിനും വേണ്ടി സുരേഷ് ഗോപിയുടെ ധനസഹായത്തോടെ പടന്നക്കാട് നെഹ്‌റു കോളജിലെ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ അതിയാമ്പൂര്‍ ഭവന നിര്‍മാണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് പണിതത്.
തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങില്‍ സുരേഷ്‌ഗോപി നാട്ടുകാരുടെ സാന്നിധ്യത്തില്‍ വീടിന്റെ താക്കോല്‍ ധന്യയ്ക്ക് കൈമാറി. രണ്ട് മാസം മുമ്പ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നെങ്കിലും ഗൃഹ സമര്‍പണത്തിന് സുരേഷ് ഗോപിയെ കൊണ്ടു വരണമെന്ന താല്‍പര്യത്തെ തുടര്‍ന്നായിരുന്നു ഇതുവരെ നീട്ടിവെച്ചത്.
സംസാരശേഷിയും ചലന ശേഷിയുമില്ലാത്ത ധന്യയോട് കുശലം പറഞ്ഞ സുരേഷ് ഗോപി കനലെരിയുന്ന ആ മനസില്‍ സന്തോഷത്തിന്റെ പൂക്കള്‍ വിതറിയാണ് മടങ്ങിയത്. എല്ലാ കാര്യങ്ങളും നിര്‍വഹിച്ചു വന്നിരുന്നത് അമ്മ നളിനിയും സഹോദരി ഗീതുവുമാണ്. സ്വന്തമായി ഇവര്‍ക്ക് വീടുണ്ടായിരുന്നില്ല. കുടുംബ സ്വത്തായി കിട്ടിയ മൂന്ന് സെന്റ് സ്ഥലത്താണ് ഏതാണ്ട് ഒമ്പത് ലക്ഷം രൂപ ചിലവ് വരുന്ന വീട് പണിതത്.
ധന്യയെക്കുറിച്ചുള്ള വിവരങ്ങള്‍ കഥാകൃത്ത് അംബികാസുതന്‍ മാങ്ങാടില്‍നിന്നാണ് സുരേഷ് ഗോപി മനസിലാക്കിയത്. പിതാവിന്റെ സംരക്ഷണമോ, സ്വന്തമായി വീടോ ഇല്ലാത്തതിനാല്‍ കുടുംബവീട്ടില്‍ കഴിയുകയായിരുന്നു ധന്യയും കുടുംബവും.
നെഹ്‌റു കോളജ് സാഹിത്യവേദി നിര്‍മിച്ചു നല്‍കുന്ന നാലാമത്തെ വീടാണിത്. അഞ്ചാമത്തെ വീടിന്റെ നിര്‍മാണം എരുതുംകടവില്‍ പൂര്‍ത്തിയാവുകയാണ്.
ഗൃഹ സമര്‍പ്പണ ചടങ്ങില്‍ എ.കെ നാരായണന്‍ അധ്യക്ഷനായിരുന്നു. ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ മുഖ്യാതിഥിയായി. ഗൃഹ സമര്‍പ്പണത്തിനു ശേഷം പ്രത്യേക വേദിയില്‍ നിന്ന് സുരേഷ് ഗോപി ആരാധകരെ അഭിമുഖീകരിച്ചു. മാറി മാറി വരുന്ന ഭരണ കര്‍ത്താക്കള്‍ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അംബികാസുതന്‍ മാങ്ങാട് എഴുതിയ എണ്‍മകജെ എന്ന നോവലിന്റെ എട്ടാം പതിപ്പ് ചടങ്ങില്‍ പ്രകാശനം ചെയ്തു. ഡോ. എ മുരളീധരന്‍, കെ. രാമനാഥന്‍, അഡ്വ. പി അപ്പുക്കുട്ടന്‍, പി ലീല, പി. പത്മിനി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, വി. കരുണാകരന്‍, കെ. വിശ്വനാഥന്‍, പി. കുഞ്ഞികൃഷ്ണന്‍, വി വിജയകുമാര്‍, ഡോ. ഷീജ കെ പി, അര്‍ജുന്‍ ബാലന്‍ എന്നിവര്‍ സംസാരിച്ചു. വി ബാബു റിപോര്‍ട്ട് അവതരിപ്പിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട് സ്വാഗതവും കെ.എം സജേഷ് നന്ദിയും പറഞ്ഞു.

Keywords : Kanhangad, Kasaragod, Kerala, House, Nehru-college, Film, Entertainment, Actor, Suresh Gopi, Dhanya.