ജയില്‍ ചാടിയ പ്രതികള്‍ ഇരിയണ്ണി വനത്തില്‍ ഒളിച്ചു; പോലീസ് വലവിരിച്ചു
Nov 21, 2012, 22:34 IST
Rajan |
Mohammed Rasheed |
ബുധനാഴ്ച രാവിലെ കാസര്‍കോട് ഭാഗത്ത് നിന്ന് ഒരു റിക്ഷയില്‍ വന്ന് മൂന്നു പേരും ബോവിക്കാനത്തിനടുത്ത ബാവിക്കര റോഡരികില്‍ ഇറങ്ങുന്നത് കണ്ടുവെന്ന് ഒരു നാട്ടുകാരന്‍ അറിയിച്ചതിനെതുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ഇവിടെ അടുത്ത് എവിടെയാണ് പുഴയുള്ളത് എന്നും ഒന്നു കുളിക്കണമായിരുന്നുവെന്നും റിക്ഷയില്‍ വന്നിറങ്ങിയവര്‍ നാട്ടുകാരനോട് അന്വേഷിച്ചതായാണ് വിവരം.
പത്രങ്ങളില്‍ വന്ന ഫോട്ടോ കണ്ടാണ് തന്നോട് സംസാരിച്ച ആളുകള്‍ ജയില്‍ചാടിയ പുള്ളികളാണെന്ന് നാട്ടുകാരന് മനസിലായത്. പിന്നീട് മൂന്നു പേരും വനത്തിന്റെ ഉള്‍ഭാഗത്തേക്ക് പോകുന്നതും കണ്ടിരുന്നുവത്രെ. സംഭവം അറിഞ്ഞ് ആദൂര്‍ എസ്.ഐ. ദാമോദരന്‍, സി.ഐ, എസ്.പി. ഓഫീസില്‍ നിന്നുള്ള പോലീസുകാര്‍ എന്നിവരും ഇരിയണ്ണി ഫോറസ്റ്റ് ഡിവിഷനിലെ ഗാര്‍ഡുമാരും നാട്ടുകാരും സ്ഥലത്തെത്തി.
Rajesh |
കോട്ടയം മുണ്ടക്കൈ സ്വദേശിയും കാറഡുക്ക എട്ടാംമൈല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ രാജന്‍ എന്ന തെക്കന്‍ രാജന്‍ (62), കാറഡുക്ക കര്‍മന്തോടി കാവുങ്കാലിലെ രാജേഷ് (34), മഞ്ചേശ്വരം ഹൊസബെട്ടു ജാറം ഹൗസിലെ മുഹമ്മദ് റഷീദ് (32) എന്നിവര്‍ക്കായാണ് തിരച്ചില്‍ നടത്തുന്നത്. ഇവരുടെ കൂടെ ജയില്‍ ചാടിയ മഞ്ചേശ്വരം മീഞ്ച കൊടലമുഗറിലെ മുഹമ്മദ് ഇഖ്ബാലിനെ (34) ചൊവ്വാഴ്ച ഉച്ചയോടെ സുങ്കത കട്ടയില്‍ വെച്ച് പിടികൂടിയിരുന്നു.
ചൊവ്വാഴ്ച പുലര്‍ചെയാണ് നാലു പേരും ജയില്‍ വാര്‍ഡന്‍ കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സ്വദേശി പവിത്രനെ (32) കുത്തി പരിക്കേല്‍പിച്ച ശേഷം തടവു ചാടിയത്. തലയ്ക്കും കാലിനും മാരകമായി പരിക്കേറ്റ പവിത്രന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Sub-Jail, Accuse, Photo, Police, Hunt, Autorikshaw, Kanhangad, Injured, Kasaragod, Kerala.
Related News:
വാര്‍ഡനെ ആക്രമിച്ച് കാസര്‍കോട് സബ് ജയിലില്‍ നിന്നും 4 തടവുകാര്‍ ജയില്‍ ചാടി
കാസര്‍കോട് നിന്ന് ജയില്‍ ചാടിയ ഒരാള്‍ പിടിയില്‍
Related News:
വാര്‍ഡനെ ആക്രമിച്ച് കാസര്‍കോട് സബ് ജയിലില്‍ നിന്നും 4 തടവുകാര്‍ ജയില്‍ ചാടി
കാസര്‍കോട് നിന്ന് ജയില്‍ ചാടിയ ഒരാള്‍ പിടിയില്‍