കെ.എസ്.ടി.പി റോഡ് നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം: വ്യവസായി ഏകോപന സമിതി
Jun 15, 2015, 11:16 IST
മേല്‍പറമ്പ്: (www.kasargodvartha.com 15/06/2015) കാസര്‍കോട് - കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മേല്‍പറമ്പ് യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
റോഡ് നിര്‍മാണം ഇഴഞ്ഞു നീങ്ങുകയാണ്. മഴക്കാലമായതോടെ റോഡില്‍ വെള്ളം കെട്ടിനിന്ന് ചെളിക്കുളമായിരിക്കുകയാണ്. ഇത് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യാപാരികള്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്. റോഡ് വീതികൂട്ടുന്നതിനായി നിലവിലെ ഇലക്ട്രിക്ക് പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ പ്രദേശത്ത് വൈദ്യുതി മുടക്കം പതിവാണ്. ഇതും വ്യാപാരികള്‍ക്ക് ഏറെ ദുരിതം ഉണ്ടാക്കുന്നു. പോസ്റ്റു മാറ്റുന്ന പ്രവൃത്തി കെ.എസ്.ഇ.ബി അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും ജനറ ബോഡിയോഗം ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡണ്ട് എം.എ നസീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര ഉദ്ഘാടനം ചെയ്തു. കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് എ.കെ മൊയ്തീന്‍കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. അബ്ബാസ് കലട്ര, അശോകന്‍ പൊയ്‌നാച്ചി, അമീര്‍ മലബാര്‍ എന്നിവര്‍ സംസാരിച്ചു. കെ.സി മുനീര്‍ സ്വാഗതവും കെ.കെ ഉദയന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ.എ ഫാറൂഖ് (പ്രസിഡണ്ട്), കെ.കെ ഉദയന്‍ (സെക്രട്ടറി), അമീര്‍ മലബാര്‍ (ട്രഷറര്‍).

Keywords : Melparamba, Road, Construction plan, Kasaragod, Kanhangad, Kerala, Merchant, Meeting, KSTP.