city-gold-ad-for-blogger

ഡല്‍ഹി പീഡനം: എം.എസ്.എഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഡല്‍ഹി പീഡനം: എം.എസ്.എഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ യുവതിയെ ബലാല്‍ക്കാരമായി പീഡിപ്പിക്കുകയും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്ത സംഭവത്തില്‍ എം.എസ്.എഫ് ഇഖ്ബാല്‍ സ്‌കൂള്‍ യൂണിറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

വിദ്യാര്‍ഥികള്‍ ക്യാന്‍വാസില്‍ അനുശോചനം രേഖപ്പെടുത്തി. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.ഹമീദ് ഹാജി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ നെഞ്ചിനേറ്റ മുറിവാണ് ഡല്‍ഹി സംഭവമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് സാദിഖുല്‍ അമീന്‍ ബല്ലാകടപ്പുറം അധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ശംസുദ്ദീന്‍ കൊളവയല്‍, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് ഇഖ്ബാല്‍ വെള്ളിക്കോത്ത്, ഫവാസ് ആറങ്ങാടി, ആഷിക്ക് അതിഞ്ഞാല്‍, ജംഷീര്‍ ആറങ്ങാടി, ഫവാസ് ചിത്താരി, ഫര്‍ഹാന്‍ കല്ലുരാവി, ഷമീല്‍ മുട്ടുന്തല, റഈസ് അതിഞ്ഞാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Delhi student, Bus, Molestation, MSF, Protest, Iqbal, School, Student, Kanhangad, A.Hameed Haji, Kasaragod, Kerala, Malayalam news 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia