city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിരുദതല സെമസ്റ്റര്‍ ഗ്രേഡിംഗ് പ്രതിസന്ധി അദാലത്ത് നടത്തി

ബിരുദതല സെമസ്റ്റര്‍ ഗ്രേഡിംഗ് പ്രതിസന്ധി അദാലത്ത് നടത്തി
കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വ്വകലാശാല ബിരുദ തലത്തില്‍ നടപ്പിലാക്കിയ ചോയ്‌സ് ബേഡ്‌സ് ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍ സമ്പ്രദായത്തിലെ പ്രതിസന്ധികളും അപാകതകളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ അക്കാദമിക് അദാലത്ത് സംഘടിപ്പിച്ചു. ജില്ലയില്‍നിന്നുള്ളവര്‍ക്കാണ് കാഞ്ഞങ്ങാട് റസ്റ്റ് ഹൗസിലാണ് അദാലത്ത് നടത്തിയത്. അദാലത്തില്‍ പങ്കെടുത്ത പലരും പുതിയ സമ്പ്രദായത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നതോടൊപ്പം ഒട്ടനവധി നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു.

ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് വേണ്ടി രണ്ട് മാസത്തിലേറെ ചിലവഴിക്കേണ്ടിവരുന്നതില്‍ പലരും ആശങ്കര രേഖപ്പെടുത്തി. ഇവ കാരണം പഠന സമയം നഷ്ടപ്പെടുന്നതായി ചൂണ്ടിക്കാട്ടി. ഇത് സിലബസിനെ ബാധിക്കുന്നതായും പലരും അഭിപ്രായപ്പെട്ടു. മിക്ക കോഴ്‌സുകള്‍ക്കും സിലബസ് പൂര്‍ണമായും തീരാത്ത സാഹചര്യവുമുണ്ട്. ഈ പരീക്ഷകള്‍ സര്‍വ്വകലാശാല തയ്യാറാക്കുന്ന ചോദ്യപേപ്പര്‍ ഉപയോഗിച്ച് നടത്തുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന നിര്‍ദ്ദേശവുമുയര്‍ന്നു.
സര്‍വ്വകലാശാലയുടെ ജോലി ഭാരം കൂടുന്നതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നില്ല. ഇത് പരീക്ഷ നടത്തിപ്പിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകള്‍ അതാത് കോളജുകളില്‍ നടത്തിയാല്‍ ജീവനക്കാരുടെ ജോലി ഭാരം കുറക്കാന്‍ കഴിയുമെന്ന നിര്‍ദ്ദേശവമുണ്ടായി. നാല്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകള്‍ ബെറ്റര്‍ ചെയ്താല്‍ റിസല്‍ട്ട് ആറാമത്തെ സെമസ്റ്റര്‍ പരീക്ഷക്ക് ശേഷം മാത്രമാണ് പ്രസിദ്ധീകരിക്കുന്നതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. അഞ്ച്, ആറ് സെമസ്റ്ററുകളുടെ ഭാഗമായുള്ള ഓപ്പണ്‍ കോഴ്‌സിനെ കുറിച്ചും പരാതി ഉന്നയിക്കുകയുണ്ടായി. ഇത് കുട്ടികള്‍ക്ക് പ്രയോജനകരമല്ലെന്ന് ചിലര്‍ പരാതിപ്പെട്ടു. 

ആഴ്ചയില്‍ രണ്ട് മണിക്കൂറാണ് ഇതിന് ചിലവഴിക്കുന്നത്. താല്‍പര്യമില്ലാത്ത വിഷയം തെരഞ്ഞെടുക്കേണ്ടിവരുന്നതായും കുട്ടികളുടെ അഭിപ്രായമനുസരിച്ച് കോഴ്‌സ് കിട്ടാത്ത സ്ഥിതിയുണ്ടെന്നും പരാതിയുണ്ട്. അതിനാല്‍ കണക്കുപോലുള്ള വിഷയത്തില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. അദാലത്ത് ഗുണപരമാണെന്നതിന്റെ തെളിവാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം സൂചിപ്പിക്കുന്നതെന്ന് സിണ്ടിക്കേറ്റ് അംഗം കൂടിയായ നെഹ്‌റു കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു.
അദാലത്തില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ ഉചിതങ്ങളാണെന്നും അദാലത്ത് നടത്തുവാന്‍ വൈകിപ്പോയെന്നാണ് അഭിപ്രായമെന്നും മറ്റൊരു സിണ്ടിക്കേറ്റ് അംഗം ഡോ. ബാലചന്ദ്രന്‍ കീഴോത്ത് പറഞ്ഞു. അദാലത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ അടുത്ത സിണ്ടിക്കേറ്റ് യോഗത്തില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിണ്ടിക്കേറ്റ് അംഗം ഡോ. മുഹമ്മദ് അസ്‌ലം, അക്കാദമിക് അസി. രജിസ്ട്രാര്‍ കെ.സി. രവി, പരീക്ഷാ വിഭാഗം അസി. രജിസ്ട്രാര്‍ എ. സഹദേവന്‍, വിദൂര വിദ്യാഭ്യാസ അസി. രജിസ്ട്രാര്‍ ശങ്കര്‍ ദേവ്,പി.എസ്.എസ്. രജിസ്ട്രാര്‍ കെ.ടി.വി. രാജന്‍ പങ്കെടുത്തു.

Keywords: Kasaragod, Kanhangad, Kannur University.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia