മാന്‍വേട്ട; ഇറച്ചിയും ആയുധങ്ങളും പിടിച്ചെടുത്തു
Oct 21, 2012, 20:15 IST
കാഞ്ഞങ്ങാട്: വനത്തില്‍ നിന്നും മാനിനെ വെടിവെച്ചു കൊന്ന നായാട്ടു സംഘം ഇറച്ചി വീതിച്ചെടുത്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ ഒരു വീട്ടില്‍ നിന്നും 10 കിലോയോളം മാനിറച്ചി, മാരകായുധങ്ങള്‍, തോക്ക്, ടോര്‍ച്, എന്നിവ പിടിച്ചെടുത്തു.
രാജപുരം ബളാംതോട് സര്‍കാര്‍ വനത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം മാനിനെ വെടിവെച്ചു കൊന്നത്. രാവിലെ മാനിറച്ചി വീതിച്ചെടുത്ത് സംഘം പിരിഞ്ഞ് പോയപ്പോഴാണ് വനപാലകര്‍ സംഭവമറിയുന്നത്.
ഇതിനെ തുടര്‍ന്ന് ബളാംതോട് പുലിക്കടവില്‍ വ്യാപകമായി പരിശോധന നടത്തിയ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രാജേഷ് പട്ടേല്‍, കേശവന്, നമ്പൂതിരി, വനപാലകരായ രാഘവന്, ഷാജി, ബാബു, എന്നിവര്‍ ചേര്‍ന്ന് പുലിക്കടവിലെ ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് ഇറച്ചിയും, മറ്റും പിടികൂടിയത്.
വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. വനത്തില്‍ നിന്നും സംരക്ഷിത വിഭാഗത്തില്‍പെട്ട മാനിനെ വെടിവെച്ച നായാട്ടു സംഘത്തെ പിടികൂടാന്‍ വനപാലകര്‍ തിരച്ചില്‍ നടത്തി. പിടികൂടിയ മാനിറച്ചി വെറ്റിനറി സര്‍ജന്റെ പരിശോധനയ്ക്ക് വിധേയമാക്കി.

Keywords: Deer meat, Police, Custody, Kanhangad, Kasaragod, Kerala, Malayalam news, Forensic-enquiry, forest-range-officer