city-gold-ad-for-blogger

ഡി.സി.സി. ഭാരവാഹിസ്ഥാനം 10 വര്‍ഷമായി വഹിക്കുന്നവരെ ഒഴിവാക്കാന്‍ തീരുമാനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 24/03/2015) ഡി.സി.സി. ഭാരവാഹിസ്ഥാനം 10 വര്‍ഷമായി വഹിക്കുന്നവരെ ഒഴിവാക്കാന്‍ തീരുമാനം. സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി പ്രവര്‍ത്തിക്കാത്ത നേതാക്കളേയും പുന സംഘടനയില്‍ പരിഗണിക്കേണ്ടതില്ലെന്നാണ് കെ.പി.സി.സി. പ്രസിഡണ്ട് വി.എം. സുധീരന്‍ ജില്ലാതല പുന സംഘടനാ സമിതിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

ഡി.സി.സി. തലംവരെയുള്ള ഭാരവാഹികളെ ഏപ്രില്‍ 14 ന് മുമ്പ് നിശ്ചയിക്കാന്‍ കെ.പി.സി.സി. നിര്‍വ്വാഹക സമിതിയോഗം തീരുമാനിച്ചിരുന്നു. മണ്ഡലം, ബ്ലോക്ക് പ്രസിഡണ്ടുള്‍പ്പെടെയുള്ള ഭാരവാഹികളെയും പുന സംഘടിപ്പിക്കാനാണ് നിര്‍ദ്ദേശം.

കാസര്‍കോട് ജില്ലയില്‍ ഡി.സി.സി. ഭാരവാഹികളെ മാത്രമാണ് ഇനി തിരഞ്ഞെടുക്കാനുള്ളത്. നിലവിലുള്ള ഡി.സി.സി. ഭാരവാഹികളില്‍ മിക്കവരും പത്ത് വര്‍ഷം കഴിഞ്ഞവരാണ്. നിലവിലുള്ള ഭാരവാഹികളില്‍ വൈസ് പ്രസിഡണ്ടുമാരായ പി.എ. അഷ്‌റഫ് അലി, പി.സി. രാമന്‍, കാസര്‍കോട്ടെ പി.കെ. രാജന്‍, ട്രഷറര്‍ പ്രഭാകര ചൗട്ട എന്നിവര്‍ ഇപ്പോഴത്തെ കെ.പി.സി.സി. നിര്‍വ്വാഹക സമിതിയംഗം പി. ഗംഗാധരന്‍ നായര്‍ ഡി.സി.സി. പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തതുമുതല്‍ ഭാരവാഹികളായവരാണ്.

2005 ജുലായിലാണ് പി. ഗംഗാധരന്‍ നായര്‍ കാസര്‍കോട് ഡി.സി.സി. പ്രസിഡണ്ടായി ചുമതലയേറ്റത്. മറ്റൊരു വൈസ് പ്രസിഡണ്ടായ പെരിയയിലെ എ. ഗോവിന്ദന്‍ നായരും ജനറല്‍ സെക്രട്ടറിയായ തൃക്കരിപ്പൂരിലെ കെ.വി. ഗംഗാധരനും പി. ഗംഗാധരന്‍ നായര്‍ക്ക് മുമ്പ് കോടോത്ത് ഗോവിന്ദന്‍ നായര്‍ പ്രസിഡണ്ടായത് മുതല്‍ ഭാരവാഹി സ്ഥാനത്തുണ്ട്.

മറ്റ് ജനറല്‍ സെക്രട്ടറിമാരായ എ.എ. കയ്യംകൂടലും തച്ചങ്ങാട് ബാലകൃഷ്ണനും കോടോത്തിന് മുമ്പ് കെ.പി. കുഞ്ഞിക്കണ്ണന്‍ ഡി.സി.സി. പ്രസിഡണ്ടായതുമുതല്‍ ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികളായി തുടരുന്നവരാണ്. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ടി.കെ. സുധാകരന്‍, സൈമണ്‍ പള്ളത്തുംകുഴി, എസ്. സോമന്‍, കരിമ്പില്‍  കൃഷ്ണന്‍, അഡ്വ. കെ.കെ. നാരായണന്‍, സി.പി. കൃഷ്ണന്‍, ഡോ. ഖാദര്‍ മാങ്ങാട് എന്നിവരും പി. ഗംഗാധരന്‍ നായരുടെ കാലംതൊട്ട് ഡി.സി.സി. നേതൃത്വത്തിലുണ്ട്. ഖാദര്‍ മാങ്ങാട്  കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സിലറായപ്പോള്‍ പാര്‍ട്ടിയിലെ പദവി ഒഴിഞ്ഞു.
ഡി.സി.സി. ഭാരവാഹിസ്ഥാനം 10 വര്‍ഷമായി വഹിക്കുന്നവരെ ഒഴിവാക്കാന്‍ തീരുമാനം
ഗംഗാധരന്‍ നായര്‍ക്ക് ശേഷം ഡി.സി.സി. പ്രസിഡണ്ടായ കെ. വെളുത്തമ്പുവിന്റെ കാലഘട്ടത്തിലാണ് അഡ്വ. കെ.കെ. രാജേന്ദ്രനും അഡ്വ. പി.കെ. ചന്ദ്രശേഖരനും പി.കെ. ഫൈസലും ഡി.സി.സി. ഭാരവാഹി പട്ടികയിലെത്തിയത്. അതുകൊണ്ട് തന്നെ പത്തുവര്‍ഷ കാലാവധിയില്‍ നിന്ന് ഫൈസലും ചന്ദ്രശേഖരനും രാജേന്ദ്രനും ഒഴിവാകുകയും ചെയ്തു. നിലവിലുള്ള വൈസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍, ജനറല്‍ സെക്രട്ടറിമാരായ വിനോദ് കുമാര്‍ പള്ളയില്‍ വീട്, അഡ്വ. കെ വിനോദ് കുമാര്‍ എന്നിവര്‍ ചുമതലയേറ്റത് മാസങ്ങള്‍ക്ക് മുമ്പായതിനാല്‍ ഇവരെയും ഒഴിവാക്കാനിടയില്ല.

പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള പുന സംഘടനാ സമിതിയുടെ പ്രഥമ യോഗം ചൊവ്വാഴ്ച ചേരുന്നുണ്ട്. ഡി.സി.സി. പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍ കണ്‍വീനറും കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠന്‍, നിര്‍വ്വാഹക സമിതിയംഗങ്ങളായ പി. ഗംഗാധരന്‍ നായര്‍, കെ. വെളുത്തമ്പു, അഡ്വ. എം.സി. ജോസ്, ഡി.സി.സി. വൈസ് പ്രസിഡണ്ടുമാരായ പി.സി. രാമന്‍, പി.എ. അഷ്‌റഫ് അലി എന്നിവര്‍ അംഗങ്ങളുമായ പുന സംഘടനാ സമിതിയാണ് പുതിയഭാരവാഹികളെ നിശ്ചയിക്കുക. ഡി.സി.സി. ഭാരവാഹികളോടൊപ്പം ബ്ലോക്ക് ഭാരവാഹികളെയും ഈ ആഴ്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia