city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ­കര്‍­ച്ച­വ്യാ­ധികള്‍ പ­ട­രുന്ന­ത് അ­ന്യ സംസ്ഥാ­ന തൊ­ഴി­ലാ­ളി­ക­ളില്‍ നി­ന്നാ­ണെ­ന്ന് സൂചന

പ­കര്‍­ച്ച­വ്യാ­ധികള്‍ പ­ട­രുന്ന­ത് അ­ന്യ സംസ്ഥാ­ന തൊ­ഴി­ലാ­ളി­ക­ളില്‍ നി­ന്നാ­ണെ­ന്ന് സൂചന കാ­ഞ്ഞ­ങ്ങാട്: കാ­ഞ്ഞ­ങ്ങാ­ട് മേ­ഖ­ല­യില്‍ ഡ­ങ്കി­പ്പനി, മ­ഞ്ഞ­പ്പി­ത്തം തു­ട­ങ്ങി­യ­വ പ­ട­രുന്ന­ത് അ­ന്യ­സംസ്ഥാ­ന തൊ­ഴി­ലാ­ളി­ക­ളില്‍ നി­ന്നാ­ണെ­ന്ന് സൂ­ചന.

അ­ന്യ സംസ്ഥാ­ന തൊ­ഴി­ലാ­ളി­കള്‍ കൂ­ട്ട­മാ­യി താ­മ­സി­ക്കു­ന്ന മീ­നാ­പ്പീ­സ് ക­ട­പ്പുറം, അ­ജാ­നൂര്‍, മാ­വു­ങ്കാല്‍ പ്ര­ദേ­ശ­ങ്ങ­ളി­ലാ­ണ് പ­കര്‍­ച്ചപ­നി പ­ടര്‍­ന്നു­പി­ടി­ച്ചി­ട്ടു­ള്ള­തെ­ന്ന് അ­ധി­കൃ­തര്‍ സൂ­ചി­പ്പിച്ചു. രോ­ഗ­വു­മാ­യി അ­ന്യ സം­സ്ഥാ­ന­ത്തു­നി­ന്നെ­ത്തു­ന്ന ഇവ­രെ ഇ­വി­ടെ­യെ­ത്തു­മ്പോള്‍ ത­ന്നെ പരി­ശോ­ധി­ക്കാ­ന്‍ ന­ട­പ­ടി­ ഉ­ണ്ടാ­കാ­ത്ത­താ­ണ് രോ­ഗ വ്യാ­പ­ന­ത്തി­ന് കാരണം.

ഇ­പ്പോള്‍ പ­നി­ബാ­ധി­ച്ച് ചി­കി­ത്സ­യി­ലു­ള്ള­വ­രില്‍ ന­ല്ലൊ­രു ശ­ത­മാ­നവും അ­ന്യ സംസ്ഥാ­ന തൊ­ഴി­ലാ­ളി­ക­ളാണ്. നിര്‍മാ­ണ മേ­ഖ­ല­യിലും മ­റ്റി­ത­ര മേ­ഖ­ല­യിലും ആ­യി­ര­ക്ക­ണ­ക്കി­നു അ­ന്യ സംസ്ഥാ­ന തൊ­ഴി­ലാ­ളി­ക­ള്‍ ഇ­വി­ടെ­യുണ്ട്. മ­ല­മ്പനി, മ­ന്ത്, എ­ലി­പ്പ­നി തു­ടങ്ങിയ രോ­ഗ­ങ്ങളും കാസര്‍­കോ­ട് ജില്ല­യില്‍ പ്ര­ത്യ­ക്ഷ­പ്പെ­ട്ടി­ട്ടു­ണ്ട്.

Keywords : Kanhangad, Fever, Kasaragod, Hospital, Other State Workers, Meenapees, Ajanoor, Rat-fever, Kerala, Malayalam News, Deceases spread widely from other state workers

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia