city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനിടയില്‍ പെട്ടു മരിച്ചത് പനയാല്‍ സ്വദേശി

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.11.2014) കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെട്ട് മരിച്ചയാളെ തിരിച്ചറിഞ്ഞു. പനയാല്‍ കരുവാക്കോട്ടെ കുട്ടിയുടെ മകന്‍ രാഘവന്‍ (63) ആണ് തിങ്കളാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനില്‍ അപകടത്തില്‍ പെട്ട് മരിച്ചത്.

മൃതദേഹം തിരിച്ചറിയാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അജ്ഞാത മൃതദേഹമെന്ന് കരുതി പോലീസ് സംസ്‌കരിക്കാനിരിക്കെയാണ് ബന്ധുക്കള്‍ ചിത്രം കണ്ട് മരിച്ചത് രാഘവനാണെന്ന് തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച രാത്രിയോടെ ബന്ധുക്കള്‍ ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം രാഘവന്റേതാണെന്ന് ഉറപ്പുവരുത്തി.
കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനിടയില്‍ പെട്ടു മരിച്ചത് പനയാല്‍ സ്വദേശി

ആലപ്പുഴ സ്വദേശിയായ രാഘവന്‍ 40 വര്‍ഷമായി കുടുംബസമേതം പനയാല്‍ കരുവാക്കോട്ട് താമസിച്ചു വരികയാണ്. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അയല്‍വാസിയായ വി. അമ്പു (85)നെ സന്ദര്‍ശിച്ച് ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ട്രെയിന്‍ നിര്‍ത്തുന്നതിന് മുമ്പ് രാഘവന്‍ ചാടിയിറങ്ങുകയായിരുന്നു.

മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അമ്പുവും ചൊവ്വാഴ്ച രാത്രി മരണപ്പെട്ടു. രാഘവന്റെയും അമ്പുവിന്റെയും സംസ്‌കാരം ബുധനാഴ്ച നടക്കും.

നാരായണിയാണ് രാഘവന്റെ ഭാര്യ. മക്കള്‍: മീന, വിനുകുമാര്‍, ഉദയന്‍.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനിടയില്‍ പെട്ടു മരിച്ചത് പനയാല്‍ സ്വദേശി

Related News: 
ട്രെയിനിനും പാളത്തിനും ഇടയില്‍ കുടുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Keywords:  Kanhangad, Death, Kasaragod, Train, Railway station, Raghavan, Mangalore, Decease of train accident identified. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia