city-gold-ad-for-blogger
Aster MIMS 10/10/2023

അ­ന­ഘ­യു­ടെയും അ­പര്‍­ണ­യു­ടെയും മര­ണം നാ­ടി­നെ ദു:ഖ­ത്തി­ലാ­ഴ്ത്തി

അ­ന­ഘ­യു­ടെയും അ­പര്‍­ണ­യു­ടെയും മര­ണം നാ­ടി­നെ ദു:ഖ­ത്തി­ലാ­ഴ്ത്തി
Anaga
കാ­ഞ്ഞ­ങ്ങാട്: അര്‍­ബു­ദ­ബാധ­യെ തു­ടര്‍­ന്ന് കാ­ഞ്ഞ­ങ്ങാ­ട് ര­ണ്ട് വി­ദ്യാര്‍­ത്ഥി­നി­കള്‍ മ­രി­ച്ച സംഭ­വം നാ­ടി­നെ ദു:ഖ­ത്തി­ലാ­ഴ്ത്തി. അന­ഘ, അപര്‍­ണ എ­ന്നീ കു­ട്ടി­ക­ളാ­ണ് ചൊ­വ്വാഴ്­ച മ­ര­ണ­പ്പെ­ട്ടത്.

ക­ഴി­ഞ്ഞ ഒ­ക്ടോ­ബര്‍ ര­ണ്ടു­മു­തല്‍ ര­ക്താര്‍­ബു­ദം ബാ­ധി­ച്ച് തി­രു­വ­ന­ന്ത­പു­രം റീ­ജി­യ­ണല്‍ കാന്‍­സര്‍ സെന്റ­റില്‍ ചി­കി­ത്സ­യി­ലാ­യി­രുന്നു ഹൊ­സ്­ദുര്‍­ഗ് തെ­രുവ­ത്ത് ഗ­വ.എല്‍.പി.സ്­കൂള്‍ ഒ­ന്നാം­ക്ലാ­സ് വി­ദ്യാര്‍­ത്ഥി­നി ബി. അ­ന­ഘ.

അ­ന­ഘ­യു­ടെയും അ­പര്‍­ണ­യു­ടെയും മര­ണം നാ­ടി­നെ ദു:ഖ­ത്തി­ലാ­ഴ്ത്തി
Aparna
നാ­ലു­മാ­സ­ത്തി­ലേ­റെ­യാ­യി രോ­ഗ­വു­മായി മല്ലി­ട്ടു­ ക­ഴി­ഞ്ഞി­രുന്ന അ­ന­ഘ­യ്­ക്ക് വി­ദ്യാ­ല­യ­ത്തില്‍ നിന്നും നാ­ടി­ന്റെ നാ­നാ­ഭാ­ഗ­ങ്ങ­ളില്‍ നിന്നും ചി­കി­ത്സ­യ്­ക്കു­ള്ള സ­ഹാ­യ­ങ്ങള്‍ പ്ര­വ­ഹി­ച്ചി­രുന്നു.

ഡോ­ക്ടര്‍­മാ­രു­ടെ തീ­വ്ര­പ­രി­ച­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി മൂ­ന്നുത­വ­ണ ന­ടത്തി­യ കീ­മോ­തെ­റാ­പ്പി ചി­കി­ത്സ വി­ജ­യി­ച്ചു­വെ­ങ്കിലും നാ­ലാമ­ത്തെ കീ­മോ­തെ­റാ­പ്പി­ക്കി­ടെ കു­ട്ടി­ക്ക് ഛര്‍­ദിയും പ­നിയും അ­തി­സാ­രവും വി­ടാ­തെ പിന്‍­തു­ട­രു­ക­യാ­യി­രുന്നു. വിജ­യം ക­ണ്ട ചി­കി­ത്സ­യ്‌­ക്കൊ­ടു­വില്‍ വി­ധി അ­നഘ­യെ കീ­ഴ­ട­ക്കു­ക­യാ­യി­രുന്നു. അ­ലാ­മി­പ്പ­ള്ളി­യി­ലെ ഭാ­സ്­ക­­രന്‍ - ശ്രീ­വി­ദ്യ ദ­മ്പ­തി­ക­ളു­ടെ മ­ക­ളാ­ണ് അന­ഘ.

കാ­ഞ്ഞ­ങ്ങാ­ട് വി­വേ­കാ­നന്ദ വി­ദ്യാ­മ­ന്ദി­ര­ത്തി­ലെ വി­ദ്യാര്‍­ത്ഥി­നി കൃഷ്­ണ മ­ന്ദി­ര­ത്തി­നു സ­മീപ­ത്തെ അ­പര്‍ണ ചൊ­വ്വാഴ്ച വൈ­കി­ട്ടാണ് മ­രിച്ചത്. ക­ഴി­ഞ്ഞ ഡി­സം­ബ­റി­ലാ­ണ് കു­ട്ടി­ക്ക് അര്‍­ബു­ദ­ത്തി­ന്റെ ലക്ഷ­ണം ക­ണ്ടു­തു­ട­ങ്ങി­യത്.

നിര്‍ധ­ന കുടും­ബാം­ഗമാ­യ അ­പര്‍­ണ­യു­ടെ മു­ഴു­വന്‍ ചി­കി­ത്സാ ചെ­ല­വു­കളും നാ­ട്ടു­കാ­രാ­ണ് വ­ഹി­ച്ചത്. ചി­കി­ത്സാ ചെ­ല­വി­ലേ­ക്കാ­യി വാര്‍­ഡ് കൗണ്‍­സി­ലര്‍ പ്ര­സി­ഡന്റാ­യി സ­മി­തി രൂ­പീ­ക­രി­ച്ചി­രുന്നു.

പ­ത്ര വാര്‍ത്ത­യെ തു­ടര്‍­ന്ന് നി­രവ­ധി വ്യ­ക്തി­കളും സം­ഘ­ട­ന­കളും സ­ഹാ­യ­ഹ­സ്­ത­വു­മാ­യെ­ത്തി­യി­രുന്നു. കൂ­ടാ­തെ ഭാ­രതീ­യ വിദ്യാനി­കേത­ന്റെ ജില്ല­യി­ലെ എല്ലാ വി­ദ്യാ­ല­യ­ങ്ങ­ളില്‍ നി­ന്നും പ­ണം സ്വ­രൂ­പി­ച്ച് സ­മി­തി­യെ ഏല്‍­പി­ച്ചി­രുന്നു.

ചി­കി­ത്സാ ചെ­ല­വു­കള്‍ കൂ­ടാ­തെ കു­ട്ടി­യു­ടെ ഭാ­വി ജീ­വി­ത­ത്തി­നു­വേ­­ണ്ടിയും ന­ല്ലൊ­രു തു­ക നി­ക്ഷേ­പി­ച്ചി­രുന്നു.

അ­വസാ­ന നി­മി­ഷം കൂ­ട്ടു­കാ­രു­മാ­യി ഫോ­ണില്‍ സം­സാ­രി­ച്ച അ­പ­ര്‍­ണ എല്ലാ­വ­രിലും പ്ര­തീ­ക്ഷ­യര്‍­പി­ച്ചി­രു­ന്നു­വെ­ങ്കിലും മ­ര­ണ­ത്തി­നു കീ­ഴ­ട­ങ്ങു­ക­യാ­യി­രുന്നു. അ­ച്ഛന്‍ : നാ­ഗേ­ഷ് നാ­യ്ക്ക്. അ­മ്മ: മാ­ലിനി.  

Keywords: Cancer, Kanhangad, Cancer-treatment-clinic, Students, Thiruvananthapuram, Treatment, Hosdurg, school, Doctors, Phone-call, Obituary,

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL