city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിയുടെ അപകടമരണം: കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 20/08/2015) കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. ഏഴാംമൈല്‍ കായലടുക്കത്തെ അബ്ദുല്‍ ഖാദര്‍-സുഹ്‌റ ദമ്പതികളുടെ മകനും കാഞ്ഞങ്ങാട് ഓര്‍ഫനേജ് ഐ ടി ഐയിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയുമായ പി. അര്‍ഷാദിന്റെ(22) മരണവുമായി ബന്ധപ്പെട്ടാണ് കെ എല്‍ 15 എ 217 നമ്പര്‍  കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

ബുധനാഴ്ച വൈകുന്നേരമാണ് ഒടയംചാല്‍ ചെന്തളം വളവില്‍ അപകടമുണ്ടായത്. പാണത്തൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ടി സി ബസിലെ യാത്രക്കാരനായിരുന്നു അര്‍ഷാദ്. ബസ് ചെന്തളത്തെത്തിയപ്പോള്‍ യാത്രക്കാരിയുടെ കൈയില്‍ നിന്നും വീണ മധുരനാരങ്ങകള്‍ പെറുക്കിയെടുക്കാന്‍ ബസിന്റെ ചവിട്ടുപടിയിലേക്കിറങ്ങിയ അര്‍ഷാദ് ഡോര്‍ താനെ തുറക്കപ്പെട്ടതിനെ തുടര്‍ന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. യുവാവിന്റെ ദേഹത്തുകൂടി ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയും ചെയ്തു. അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Keywords Kasaragod, Kerala, Accident, Rajapuram, Odayanchal, Student, Student dies in accident, Death of student: Case against bus driver, Sun Lighting, Philips and Samson

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia