city-gold-ad-for-blogger
Aster MIMS 10/10/2023

കരിന്തളത്തെ യുവതി ആത്മഹത്യചെയ്ത കേസില്‍ കാമുകന്‍ കോടതിയില്‍ കീഴടങ്ങി

കരിന്തളത്തെ യുവതി ആത്മഹത്യചെയ്ത കേസില്‍ കാമുകന്‍ കോടതിയില്‍ കീഴടങ്ങി
കാഞ്ഞങ്ങാട്: കിനാനൂര്‍ - കരിന്തളം പഞ്ചായത്തിലെ കയനിയില്‍ റീജ (25) ആത്മഹത്യചെയ്ത കേസില്‍ പ്രതിയായ കാമുകന്‍ കോടതിയില്‍ കീഴടങ്ങി. കരിന്തളം അണ്ടോളിലെ എ.വി. അഭിലാഷാണ് (25) വെള്ളിയാഴ്ച വൈകീട്ട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കീഴടങ്ങിയത്.

അഭിലാഷിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ്‌ചെയ്തു. കയനിയിലെ പൊക്കന്റെ മകള്‍ റീജ ആത്മഹത്യചെയ്ത സംഭവത്തില്‍ അഭിലാഷിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് നീലേശ്വരം പോലീസ് കേസെടുക്കുകയായിരുന്നു. 2012 ഫെബ്രുവരി 26 ന് വൈകുന്നേരം 4.45 മണിയോടെയാണ് റീജയെ വീടിന് സമീപത്തെ കശുമാവിന്‍കൊമ്പില്‍ ചൂരിദാറിന്റെ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കരിന്തളം പാല്‍ സൊസൈറ്റിയിലെ ജീവനക്കാരിയായിരുന്ന റീജ ഫെബ്രുവരി 26 ന് അവധിയായതിനാല്‍ ജോലിക്ക് പോയിരുന്നില്ല. റീജ സഹോദരന്‍മാരായ സുരേഷ് പത്മനാഭന്‍, രാമകൃഷ്ണന്‍ എന്നിവര്‍ വീടിനടുത്തുള്ള കൊണ്ടോടി ചന്ദ്രന്റെ മകള്‍ സിഞ്ചുവിന്റെ വിവാഹ നിശ്ചയത്തിന് പോവുകയും പിന്നീട് തനിച്ച് വീട്ടില്‍ തിരിച്ചെത്തുകയുമായിരുന്നു. മാതാവ് വെള്ളച്ചി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സുരേഷ് സിഞ്ചുവിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്ത് കുണ്ടൂര്‍ ജയരാജന്റെ വിവാഹചടങ്ങിലും സംബന്ധിച്ചശേഷം വൈകീട്ട് തിരിച്ചുവരുമ്പോഴാണ് റീജയെ വീടിന് സമീപത്തെ കശുമാവിന്‍കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

സുരേഷിന്റെ നിലവിളി കേട്ട് എത്തിയ അയല്‍ വാസിയായ നാരായണന്റെ മകന്‍ സുജിത്ത് ചൂരിദാറിന്റെ ഷാള്‍ കഴുത്തില്‍നിന്നും അഴിച്ച്മാറ്റി റീജയെ നിലത്ത്കിടത്തി. ഇതിനിടെ സുജിത്തിന്റെ അനുജന്‍ സജിത്ത് ഓട്ടോയുമായി എത്തുകയും യുവതിയെ ഉടന്‍തന്നെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ എത്തിക്കുകയും ചെയ്തുവെങ്കിലും മരണം സംഭവിച്ചിരുന്നു. സുരേഷിന്റെ പരാതിപ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് റീജയുടെ മരണത്തിന് ഉത്തരവാദി ഓട്ടോഡ്രൈവറായ അണ്ടോളിലെ അഭിലാഷാണെന്ന് കണ്ടെത്തുകയായിരുന്നു.

കരിന്തളം പാല്‍ സൊസൈറ്റിയിലും കരിന്തളം ബസാറിലെ പുലരി ന്യൂട്രിമിക്‌സ് കുടുംബശ്രീ യുണിറ്റിലും ജോലിചെയ്തുവരികയായിരുന്ന റീജ അഭിലാഷുമായി കടുത്ത പ്രണയത്തിലായിരുന്നു. റീജയെ വിവാഹംചെയ്യാമെന്ന് അഭിലാഷ് ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് അഭിലാഷ് പിന്‍മാറി. പ്രണയ നൈരാശ്യത്തെതുടര്‍ന്നാണ് റീജ ആത്മഹത്യചെയ്തതെന്ന് വ്യക്തമായതോടെ അഭിലാഷിനെതിരെ ആത്മഹത്യാപ്രേരണകുറ്റത്തിന് പോലീസ് കേസ് രജിസറ്റര്‍ ചെയ്യുകയായിരുന്നു.
അഭിലാഷിനെതിരെ അന്വേഷണംനടത്തണമെന്നാവശ്യപ്പെട്ട് റീജയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം സിഐ സി കെ സുനില്‍കുമാറാണ് ഈ കേസില്‍ അന്വേഷണം നടത്തിയത്.

Keywords:  kasaragod, Kanhangad, suicide, Accuse, Court

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL