city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിയമക്കുരുക്കില്‍ പെട്ട് ഗൃഹനാഥന്റെ മൃതദേഹം 7 മണിക്കൂര്‍ മോര്‍ച്ചറിയില്‍; ഇടപെട്ടത് കലക്ടര്‍ മുതല്‍ മന്ത്രി വരെ

കാഞ്ഞങ്ങാട്: (www.kasargodvartha.com 05/03/2015) നിയമക്കുരുക്കില്‍ പെട്ട് ഗൃഹനാഥന്റെ മൃതദേഹം ഏഴ് മണിക്കൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്നു. ജില്ലാ കലക്ടര്‍ മുതല്‍ ആഭ്യന്തര മന്ത്രിവരെ ഇടപെട്ടാണ് ഒടുവില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം കൂടാതെ വിട്ടുകിട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ആറങ്ങാടി കോട്ടക്കടവിലെ എം.കെ ഹമീദിന്റെ (55) മൃതദേഹമാണ് മണിക്കൂറുകളോളം ആശുപത്രി മോര്‍ച്ചറിയില്‍ കിടത്തേണ്ടി വന്നത്.

ബുധനാഴ്ച വൈകിട്ടാണ് ഹമീദ് ജില്ലാ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. സ്വാഭാവിക മരണമായിരുന്നിട്ടും പോലീസ് നടപടി വേണമെന്നായിരുന്നു ആശുപത്രി അധികൃതരും സര്‍ജനും നിലപാട് സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസിനോട് അനന്തര നടപടി സ്വീകരിക്കാന്‍ ഡോക്ടര്‍ വിവരം കൈമാറുകയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

എന്നാല്‍ സ്വാഭാവിക മരണമായതിനാല്‍ തുടര്‍നടപടികള്‍ വേണ്ടെന്ന നിലപാട് സ്വീകരിച്ച പോലീസ് ഇന്റിമേഷന്‍ ആശുപത്രിയിലേക്ക് തന്നെ തിരിച്ചയച്ചു. പക്ഷെ പോലീസിന്റെ റിപോര്‍ട്ട് ലഭിക്കാതെ മൃതദേഹം വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടില്‍ ആശുപത്രി അധികൃതര്‍ ഉറച്ചുനിന്നതോടെ ഹമീദിന്റെ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ആശുപത്രിക്ക് പുറത്ത് ബഹളം വെച്ചു. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, എ.ഡി.എം എച്ച് ദിനേശന്‍ തുടങ്ങിയവരെ ബന്ധപ്പെട്ട ചില പൊതു പ്രവര്‍ത്തകര്‍ മൃതദേഹം വിട്ടുകിട്ടാനുള്ള ശ്രമങ്ങളും നടത്തി.

ഒടുവില്‍ ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും ആഭ്യന്തര മന്ത്രാലയവുമായും ബന്ധപ്പെട്ടു. ഇതേതുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ച്  ഉടന്‍ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമന്‍ ജില്ലാ ആശുപത്രിയിലെത്തുകയും ഹമീദിന്റെ ബന്ധുക്കളില്‍ നിന്ന് മൊഴി എടുത്ത ശേഷം ആശുപത്രി അധികൃതര്‍ക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് രാത്രി 1030 മണിയോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.

നേരത്തെ ഗള്‍ഫിലായിരുന്നു ഹമീദ്. സി.എച്ച് അബ്ദുല്ലയുടെയും ആസ്യയുടെയും മകനാണ്. കഴിഞ്ഞ മെയ് മാസത്തില്‍ ഹമീദിന്റെ സഹോദരന്‍, ഉമ്മ ആസ്യയും മണിക്കൂറുകള്‍ക്കുള്ളിലാണ് മരണപ്പെട്ടത്. റാബിയയാണ് ഹമീദിന്റെ ഭാര്യ. മക്കള്‍: നിസാര്‍ (പടന്നക്കാട് നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി), നിഷാദ്, നിഷാന, മരുമകന്‍: ജലീല്‍ (തൈക്കടപ്പുറം). സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, അഹമ്മദ്കുഞ്ഞി, ബഷീര്‍, അഷ്‌റഫ്, ഖദീജ, നബീസ.

മൃതദേഹം വ്യാഴാഴ്ച രാവിലെ ആറങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

നിയമക്കുരുക്കില്‍ പെട്ട് ഗൃഹനാഥന്റെ മൃതദേഹം 7 മണിക്കൂര്‍ മോര്‍ച്ചറിയില്‍; ഇടപെട്ടത് കലക്ടര്‍ മുതല്‍ മന്ത്രി വരെ

Keywords : Kasaragod, Kanhangad, Death, Obituary, Postmortem report, Police, MK Hameed. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia