പനി ബാധിച്ച ഹോട്ടല്‍ തൊഴിലാളിയുടെ മൃതദേഹം വീട്ടില്‍ പുഴുവരിച്ച നിലയില്‍
Jun 17, 2013, 11:09 IST
കാഞ്ഞങ്ങാട്: പനി ബാധിച്ച് വീട്ടില്‍ വിശ്രമിക്കാന്‍ ചെന്ന ഹോട്ടല്‍ തൊഴിലാളിയുടെ മൃതദേഹം വീട്ടിനുള്ളില്‍ പുഴുവരിച്ച് അഴുകിയ നിലയില്‍ കണ്ടെത്തി. അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗുരുപുരം ഇരിയ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത നകുലന്‍ (55) ആണ് മരിച്ചത്.
അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് വീട്ടിലെത്തിയ സഹോദരനാണ് നകുലന്റെ പുഴുവരിച്ച മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്.
നാലു ദിവസം മുമ്പ് പനിയെ തുടര്‍ന്ന് ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് പോയതായിരുന്നു നകുലന്‍. അതിന് ശേഷം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് നകുലനെ പുറത്ത് കാണാത്തതിനാല്‍ സഹോദരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇയാളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.
ഭാര്യ കാര്‍ത്യായനി നേരത്തെ മരണപ്പെട്ടിരുന്നു. മകന്‍ സുനില്‍ കുമാര്‍ ആറു മാസം മുമ്പ് ഗള്‍ഫില്‍ പോവുകയും മരുമകള്‍ തങ്കമണി കോഴിക്കോട്ടുള്ള സ്വന്തം വീട്ടില്‍ പോവുകയും ചെയ്തതോടെ വീട്ടില്‍ നകുലന്‍ തനിച്ച് താമസിച്ച് വരികയായിരുന്നു. മറ്റൊരു മകള്‍ മിനി നേരത്തെ പൊള്ളലേറ്റു മരിച്ചിരുന്നു. പരേതനായ കുമാരന്റെയും ലക്ഷ്മിയമ്മയുടെയും മകനാണ്.
പങ്കജാക്ഷി, രഘു, ഹരിദാസ്, സഹദേവന്‍, ജനാര്‍ദനന്‍, പരേതരായ സോമന്‍, ഓമന എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Fever, Worker, Kanhangad, Police, House, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.