ആശുപത്രി ഫ്രീസറില്‍ സൂക്ഷിച്ച യുവാവിന്റെ മൃതദേഹം ചീഞ്ഞളിഞ്ഞു
Mar 18, 2013, 19:43 IST
കാഞ്ഞങ്ങാട്: പോസ്റ്റുമോര്‍ട്ടം നടത്തി മാവുങ്കാല്‍ സ്വകാര്യാശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ച ഭീമനടിയിലെ വ്യാപാരി ചെന്നേലില്‍ സിജോ ജേക്കബിന്റെ(32)മൃതദേഹം ചീഞ്ഞളിഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് സിജോയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
വിദേശത്തുള്ള ബന്ധു എത്തുന്നതിന് വേണ്ടിയാണ് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് ഭീമനടി ക്രിസ്തുരാജ പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ നിശ്ചയിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ ഫ്രീസറില്‍ കണ്ടത് ദുര്‍ഗന്ധം പരത്തി ചീഞ്ഞുനാറുന്ന നിലയിലുള്ള യുവാവിന്റെ മൃതദേഹമായിരുന്നു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വെച്ചു.
ഫ്രീസര്‍ കേടായതിനെ തുടര്‍ന്നാണ് ഇങ്ങനെ പറ്റിയതെന്നാണ് ആശുപത്രി അധികൃതരുടെ ന്യായം. ശനിയാഴ്ച ഉച്ച മുതല്‍ സിജോയെ കാണാനില്ലായിരുന്നു. നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിനിടയില്‍ ഞായറാഴ്ച രാവിലെ പ്ലാച്ചിക്കര വനത്തിനുള്ളില്‍ യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

Keywords: Hospital, Freezer, Dead body, Youth, Decay, Suicide, Beemanadi, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News